അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമ കേസ്: ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവ്

ഡോ അരുൺ ഐ പി എസിന് എതിരെയാണ് നടപടി എടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്

ചെന്നൈ: അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ ചെന്നൈ പൊലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഡോ അരുൺ ഐ പി എസിന് എതിരെയാണ് നടപടി എടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. വനിതാ ഐപിഎസ് ഉദ്യോസ്ഥരുള്ള അന്വേഷണ സംഘം രൂപീകരിക്കാനും കോടതി നിർദേശം നൽകി. കേസിൻ്റെ എഫ്ഐആർ ചോർന്നതിനെതിരെയാണ് പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടത്.

ഡിസംബർ 23 -ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്.

Also Read:

Kerala
'കുറ്റവിമുക്തരായ പ്രതികൾക്ക് ശിക്ഷ ലഭിക്കും വരെ നിയമപോരാട്ടം'; പ്രതികരിച്ച് അമൃതയും കൃഷ്ണപ്രിയയും

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരൻ. കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്. രണ്ട് പേർ ചേർന്ന് സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാർത്ഥിനി ആദ്യ ഘട്ടത്തിൽ നൽകിയ മൊഴി. എന്നാൽ സംഭവത്തിൽ ഒരാൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂവെന്നാണ് സിസിടിവിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പൊലീസ് മനസ്സിലാക്കുന്നത്. ക്യാംപസിനുള്ളിലെയും സമീപത്തെയും മുപ്പതോളം സിസിടിവികൾ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.

Content highlight- Anna University sexual assault case: Order to take action against Chennai Police Commissioner

To advertise here,contact us