മൻമോഹൻ സിംഗ് സ്മാരക വിവാദം; ട്രസ്റ്റ് രൂപികരിച്ച് സ്ഥലം കെെമാറും, വിശദീകരണവുമായി കേന്ദ്രം

അതേ സമയം സംസ്കാരം നിലവിൽ നിഗംബോധ്ഘട്ടിൽ തന്നെ നടക്കട്ടെയെന്നും പിന്നീട് ഒരു പ്രത്യേക സ്ഥലം സ്മാരകത്തിനായി അനുവദിക്കാമന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ പ്രതികരണം

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻ മോഹൻ സിം​ഗിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ട് വിവാദം. മൻ മോഹൻ സിംഗിന്‍റെ സ്മാരകത്തിന് സ്ഥലം വിട്ടുനല്‍കണമെന്നാണ് കോൺഗ്രസ് ആവശ്യം. നിലവിൽ സംസ്കാരം പൊതുശ്മശാനമായ നിഗംബോധ്ഘട്ടിലാണ് നടക്കുന്നത് എന്നാൽ ഇവിടെ സ്മാരകം വേണ്ടായെന്നും പ്രത്യേക സ്ഥലം ഇതിനായി അനുവദിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.

അതേ സമയം സംസ്കാരം നിലവിൽ നിഗംബോധ്ഘട്ടിൽ തന്നെ നടക്കട്ടെയെന്നും പിന്നീട് ഒരു പ്രത്യേക സ്ഥലം സ്മാരകത്തിനായി അനുവദിക്കാമെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ പ്രതികരണം. ഒരു ട്രസ്റ്റ് രൂപികരിച്ചതിന് ശേഷമാവും ആ സ്ഥലം കൈമാറുക എന്നും കേന്ദ്രം അറിയിച്ചു.

മൻ മോഹൻ സിം​ഗ് പ്രധാന മന്ത്രിയായിരുന്ന മുൻ യുപിഎ സർക്കാരിൻ്റെ കാലത്ത് പ്രധാന മന്ത്രിമാർ ഉൾപ്പടെയുള്ളവർ മരണപ്പെട്ടാല്‍ പ്രത്യേക സ്ഥലം സ്മാരകത്തിനായി അനുവദിക്കേണ്ടതില്ലെന്ന തീരുമാനം ഉയർത്തിയാണ് കേന്ദ്രം കോൺഗ്രസിൻ്റെ വാദത്തെ പ്രതിരോധിക്കുന്നത്. അതേ സമയം, രാജ്യത്തിൻ്റെ ആദ്യ സിഖ് പ്രധാനമന്ത്രിയെ അപമാനിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

Also Read:

Kerala
കസേര തര്‍ക്കത്തിന് താല്‍ക്കാലിക സ്റ്റോപ്പ്; ഡിഎംഒ ആയി ഡോ.എന്‍ രാജേന്ദ്രന്‍ ഇന്ന് ചുമതലയേറ്റെടുത്തേക്കും

ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മന്‍മോഹന്‍ സിംഗിൻ്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പത്തരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇന്ന്  രാവിലെ 11.45ന് നിഗംബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ജൻപഥ് മൂന്നാം നമ്പർ വസതിയിലുള്ള മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും. രാവിലെ 8.30 മുതൽ 9.30 വരെ എഐസിസി ആസ്ഥാനത്ത് പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്കാര സ്ഥലമായ നിഗംബോധ്ഘട്ടിലേക്ക് കൊണ്ടുപോകുക. പൂർണ്ണ സൈനിക ബഹുമതിയോടെയാവും സംസ്കാര ചടങ്ങുകൾ നടക്കുക.

content highlight- Controversy over Man Mohan Singh's culture: 'central govt try to insult first sikh pm'; Congress

To advertise here,contact us