പതിനാറു മണിക്കൂർ കുഴൽ കിണറിൽ, രക്ഷാദൗത്യം വിജയിച്ചു; മധ്യപ്രദേശിൽ പത്ത് വയസ്സുകാരനെ പുറത്തെത്തിച്ചു

140 അടിയോളം താഴ്ചയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ എൻഡിആർഎഫും എസ്ഡഈആർഎഫും സ്ഥലത്ത് എത്തിയിരുന്നു.

ഭോപ്പാൽ: മധ്യപ്രദേശിലെ ​ഗുണ ജില്ലയിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരമാണ് 10 വയസ്സുകാരനായ ആൺകുട്ടി കുഴൽ കിണറിൽ വീണത്. 140 അടിയോളം താഴ്ചയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ എൻഡിആർഎഫും എസ് ഡി ആർഎഫും നടത്തിയ രക്ഷാദൗത്യം ഫലം കണ്ടു. സുമിത മീന എന്ന കുട്ടിയാണ് വീട്ടിലെ ഫാമിന് സമീപത്തെ കുഴൽ കിണറിൽ വീണത്. കുട്ടിയെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ വീട്ടുകാരാണ് കുട്ടി കുഴല്‍കിണറില്‍ വീണത് കണ്ടത്. പരിഭ്രാന്തരായ കുടുംബം പൊലീസിനെ വിവരം അറയിക്കുകയായിരുന്നു. എസ് ഡിആർഎഫ് സംഘം സ്ഥലത്തെത്തി ഉടൻ തന്നെ ഓക്സിജൻ പൈപ്പ് എത്തിച്ച് കൊടുത്തു. പിന്നീട് 16 മണിക്കൂർ നീണ്ട രക്ഷ പ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

അതേസമയം, രാജസ്ഥാനിൽ മൂന്ന് വയസ്സുകാരി കുഴൽകിണറിൽ വീണിട്ട് ഇന്നേക്ക് ഏഴ് ദിവസമായി. കോട് പുത്തലിയിലെ കുഴൽ കിണറിലാണ് കുട്ടി വീണത്. ഏഴ് ദിവസമായി രക്ഷപ്രവർത്തനം നടക്കുന്നെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താനോ ഭക്ഷണമോ വെള്ളമോ നൽകാനോ കഴിഞ്ഞിട്ടില്ല. അധികൃതരുടെ അനാസ്ഥയാണ് കുട്ടിയെ രക്ഷപ്പെടുത്താൻ സമയമെടുക്കുന്നതിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു.

Also Read:

Kerala
15കാരൻ ഓടിച്ച സ്കൂട്ടറിടിച്ച് സ്ത്രീ മരിച്ച സംഭവം; മുത്തച്ഛനെതിരെ കേസ്

ഡിസംബർ 23-നാണ് കൃഷി സ്ഥലത്ത് കളിച്ച് കൊണ്ടിരുന്ന മൂന്നു വയസ്സുകാരിയായ ചേതന കുഴൽ കിണറിൽ വീണത്. 700 അടി താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. 150 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടന്നത്. പൊലീസിന്റെയും എൻഡിആർഎഫ്, എസ് ഡി ആർ എഫ് അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ആദ്യം ഇരുമ്പ് ദണ്ഡിൽ കുട്ടിയുടെ വസ്ത്രം കുരുക്കി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഇത് സാധ്യമല്ലായെന്ന് കണ്ട് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കുകയായിരുന്നു. പ്രദേശത്ത് പെയ്ത കനത്ത മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു.

Content highlight- Sixteen hours in a borewell, finally pulled out, ten-year-old reborn in Madhya Pradesh

To advertise here,contact us