ആഗോളശക്തികൾക്കൊപ്പം ഇനി ഇന്ത്യയും; 'സ്‌പെഡെക്സ്' വിജയകരമായി വിക്ഷേപിച്ചു

ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയാണ് സ്പേസ് ഡോക്കിങ്

ശ്രീഹരിക്കോട്ട: ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്നദൗത്യമായ 'സ്‌പെഡെക്സ്' വിക്ഷേപിച്ചു. രാത്രി 10 മണിയോടെയാണ് ശ്രീഹരിക്കോട്ടയിൽ നിന്നും 'സ്‌പെഡെക്സ്' വിക്ഷേപിച്ചത്.

ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയാണ് സ്പേസ് ഡോക്കിങ്. നിലവിൽ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഡോക്കിങ് സംവിധാനം ഉള്ളത്. ബഹിരാകാശ നിലയം സ്ഥാപിക്കാനും ചന്ദ്രയാൻ 4, ഗഗൻയാൻ ദൗത്യങ്ങളിൽ ഈ ഡോക്കിങ് പ്രക്രിയ നിർണായകമാണ്.

Content Highlights: SpaDex Successfully launched

To advertise here,contact us