ബഹിരാകാശ ശാസ്ത്ര രംഗത്ത് വീണ്ടും നാഴികക്കല്ലുമായി ഐഎസ്‌ആർഒ; 'റോബോട്ടിക്ക് ആം' വിജയകരമായി പൂർത്തിയാക്കി

യന്ത്രക്കൈ മാലിന്യം പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ ഐഎസ്‌ആർഒ പുറത്തു വിട്ടിട്ടുണ്ട്

ന്യൂഡൽഹി: ബഹിരാകാശ ശാസ്ത്ര രംഗത്ത് മറ്റൊരു നാഴികക്കല്ലുമായി ഐഎസ്‌ആർഒ. ബഹിരാകാശത്തെ മാലിന്യങ്ങൾ ശേഖരിക്കുന്ന ദൗത്യം റോക്കറ്റിൽ ഘടിപ്പിച്ച റോബോട്ടിക്ക് ആം വിജയകരമായി പൂർത്തിയാക്കി. സ്പാഡെക്സ് പേടകം വഹിച്ച പിഎസ്‌എൽവി റോക്കറ്റിന്റെ ഭാഗമായിരുന്നു റോബോട്ടിക്ക് ആം എന്ന യന്ത്രക്കൈ. യന്ത്രക്കൈ മാലിന്യം പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ ഐഎസ്‌ആർഒ പുറത്തു വിട്ടിട്ടുണ്ട്.

🇮🇳 #RRM_TD, India's first space robotic arm, is in action onboard #POEM4! A proud #MakeInIndia milestone in space robotics. 🚀✨ #ISRO #SpaceTech pic.twitter.com/sy3BxrtRN1

അത്യാധുനിക സാങ്കേതികവിദ്യാ തികവിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലാണു യന്ത്രക്കൈ നിർമിച്ചത്. ഭൂസ്ഥിര ഭ്രമണ പഥത്തിൽ ഒഴുകി നടക്കുന്ന ഉപഗ്രഹ അവശിഷ്ടങ്ങളും കാലാവധി കഴിഞ്ഞ പേടകങ്ങളുമൊക്കെ ഡീ ഓർബിറ്റിങ് പ്രക്രിയയിൽ ഈ പരീക്ഷണം നിർണായകമാണ്.

Content Highlights: ISRO with another milestone in space science

To advertise here,contact us