അംബേദ്കറെ അപമാനിച്ചു, അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം, മൈസൂരുവിൽ ഇന്ന് ബന്ദ്‌

ഡോ.ബി.ആർ.അംബേദ്കർ സമരസമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്

മൈസൂർ: ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചതിൽ പ്രതിഷേധിച്ച് മൈസൂരുവിൽ ഇന്ന് ബന്ദ്‌. ഡോ.ബി.ആർ.അംബേദ്കർ സമരസമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു വരെയാണ് ബന്ദ്‌. ദളിത് അനുകൂല സംഘടനകൾ, കർഷക അനുകൂല സംഘടനകൾ, മുസ്ലീം സംഘടനകൾ, ഡ്രൈവർമാരുടെ സംഘടനകൾ, വഴിയോര കച്ചവടക്കാർ എന്നിവർ മൈസൂരു ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിനോട് അനുബന്ധിച്ച് മൈസൂരു നഗര - ഗ്രാമ പ്രദേശങ്ങൾ പൂർണമായും സ്തംഭിപ്പിക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകി. നഗരത്തിലുടനീളം വൻ പ്രതിഷേധ റാലി സംഘടിപ്പിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. മൈസൂരിലെ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളികൾ കറുത്ത ബാൻഡ് ധരിച്ച് ജോലിയിൽ പ്രവേശിക്കും.

Also Read:

Kerala
'പിണറായി വിജയന് നന്ദി, ഉന്നയിക്കുന്ന വിഷയം അറിയാന്‍ കാരണമായി'; ഒതായി വീട്ടിലെത്തി അന്‍വര്‍

നേരത്തെ അമിത് ഷാ രാജ്യസഭയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. 'അംബേദ്കര്‍ എന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വര്‍ഗത്തില്‍ പോകാം എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെ നടന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭയും രാജ്യസഭയും സ്തംഭിച്ചിരുന്നു.

Content highlight- Ambedkar insulted, protest against Amit Shah, bandh today in Mysuru

To advertise here,contact us