ഐഎസ്ആർഒയ്ക്ക് പുതിയ തലവൻ; ഡോ. വി നാരായണനെ ചെയർമാൻ ആയി നിയമിച്ചു

കന്യാകുമാരി സ്വദേശിയായ നാരായണൻ നിലവിൽ എൽപിഎസ്‌സി മേധാവിയാണ്

ന്യൂ ഡൽഹി: ഐഎസ്‌ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണനെ നിയമിച്ചു. കന്യാകുമാരി സ്വദേശിയായ നാരായണൻ നിലവിൽ എൽപിഎസ്‌സി മേധാവിയാണ്.

കന്യാകുമാരി നാഗർകോവിൽ സ്വദേശിയായ ഡോ നാരായണൻ സി 25 ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ്. ഇന്ത്യയുടെ എറ്റവും കരുത്തനായ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ നിർണായക ഭാഗമാണ് ഈ എഞ്ചിൻ. ചന്ദ്രയാൻ രണ്ട് ലാൻഡിങ്ങ് ദൗത്യത്തിന്റെ പരാജയം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനുമായിരുന്നു. നിലവിലെ ചെയർമാനായ ഡോ. എസ് സോമനാഥ് ജനുവരി 14ന് വിരമിക്കും. ശേഷമാകും നാരായണൻ ചെയർമാനായി ഉത്തരവാദിത്തം ഏറ്റെടുക്കുക.

Content Highlights: V Narayanan appointed as ISRO Chairman

To advertise here,contact us