സവര്‍ക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം

ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്

പൂന്നെ: സവര്‍ക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. പൂനെ കോടതിയാണ് രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്.

പൂനെയിലെ എംപി, എംഎല്‍എ കോടതി സ്‌പെഷ്യല്‍ ജഡ്ജ് അമോല്‍ ഷിന്ദേയ്ക്ക് മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് രാഹുല്‍ ഗാന്ധി ഹാജരായത്. ജാമ്യത്തുകയായി 25,000 രൂപ രാഹുൽ ഗാന്ധി കെട്ടിവെയ്ക്കണമെന്ന് കോടതി നിർദേശിച്ചു. ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. സവര്‍ക്കറുടെ ബന്ധു സത്യകി സവര്‍ക്കറാണ് പരാതിക്കാരന്‍.

Also Read:

International
ഹഷ് മണി കേസിൽ ട്രംപ് കുറ്റക്കാരൻ, പക്ഷെ ശിക്ഷയില്ല; കാരണമിതാണ്

Content highlight- The case in reference against Savarkar; Bail for Rahul Gandhi

To advertise here,contact us