സ്പാഡെക്സ് ​ദൗത്യം വൈകും, പ്രതീക്ഷയോടെ മൂന്നാം പരിശ്രമത്തിലേക്ക്

ഇരട്ട പേടകങ്ങളെ കൂട്ടിയോജിപ്പിക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായത്

ന്യൂഡൽഹി: ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ 'സ്പാഡെക്സ് ദൗത്യം വൈകും. ഉപഗ്രഹങ്ങളെ ഇന്ന് ഉച്ചയോടെ 1.5 കിലോമീറ്റർ പരസ്പര അകലത്തിൽ എത്തിച്ചു. നാളെ രാവിലെ വരെ ഉപഗ്രഹങ്ങൾ ഈ അവസ്ഥയിൽ തുടരും. നാളെ രാവിലെ അകലം 500 മീറ്ററിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടരും.

ഇരട്ട പേടകങ്ങളെ കൂട്ടിയോജിപ്പിക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായത്. വിക്ഷേപണ സമയത്ത് 30 കിലോമീറ്റർ ദൂര പരിധി ഉണ്ടായിരുന്ന പേടകങ്ങൾ പിന്നീട് 225 മീറ്റർ അടുത്തെത്തിയിരുന്നു. എന്നാൽ സാങ്കേതിക തകരാർ ഉണ്ടായത് മൂലം ദൗത്യം മാറ്റിവെയ്ക്കേണ്ടിവന്നു. പിന്നീട് 6.8 കിലോമീറ്റർ വരെ അകലത്തിലേക്ക് പ്രവേഗം നിയന്ത്രിച്ച് ഡോക്കിങ്ങിന്റെ ദൂരപരിധിയായ 3 മീറ്റർ അകലത്തിൽ പേടകങ്ങളെ നിർത്താനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതും പാളി. ഇതോടെ മൂന്നാം ശ്രമത്തെ ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒ നോക്കിക്കാണുന്നത്.

Also Read:

Kerala
'തൃണമൂൽ അംഗത്വം സ്വീകരിച്ചിട്ടില്ല; പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവര്‍ത്തിക്കും'; അൻവർ റിപ്പോർട്ടറിനോട്

ചന്ദ്രയാൻ ഉൾപ്പടെയുള്ള ഗ്രഹാന്തര ദൗത്യങ്ങൾക്കും ഇന്ത്യയുടെ ബഹിരാകാശ നിലയം രൂപകൽപന ചെയ്യുന്നതിലും നിർണായകമാണ് ഡോക്കിങ് സാങ്കേതിക വിദ്യ. കഴിഞ്ഞ ഡിസംബർ 30 ന് ആയിരുന്നു സ്പാഡെക്സ് പേടകങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചത്. രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ നിര്‍ണായക ദൗ‌ത്യമാണ് 'സ്പാഡെക്സ്. ദൗത്യം വിജയിച്ചാൽ ഇന്ത്യ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും. സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് വിജയിച്ച മറ്റ് മൂന്ന് രാജ്യങ്ങൾ.

content highlight- The Spadex mission will be delayed, hopefully for a third attempt

To advertise here,contact us