ഓഡി കാർ ഇടിച്ച് എർട്ടിഗ തവിടുപൊടി; ഒരു മരണം; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

ഓഡി കാർ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഭിക്കാജി കാമ പ്രദേശത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. ഓഡി കാറും എർട്ടിഗയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ടുവന്ന ഓഡി കാർ, ഡിവൈഡറിൽ ഇടിച്ച ശേഷമാണ്, എതിർദിശയിൽ നിന്ന് വരുന്ന എർട്ടിഗയുമായി ഇടിച്ചത്. അപകടത്തിൽ എർട്ടിഗയുടെ ഡ്രൈവർ തത്ക്ഷണം മരിച്ചു. ഓഡി കാർ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

Content Highlights: Audi and Ertiga accident, Audi driver fled the scene

To advertise here,contact us