സിഎംആർഎൽ മാസപ്പടിക്കേസ്; 'നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതി', കേന്ദ്രം ദില്ലി ഹൈക്കോടതിയിൽ

'സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തി'

ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടിക്കേസിൽ 185 കോടി രൂപയുടെ ക്രമക്കേടെന്ന് കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയിൽ. കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്നും കേന്ദ്രം. സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തി. ദില്ലി ഹൈക്കോടതിയിൽ എഴുതി നൽകിയ വാദങ്ങളിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അഴിമതി ഭീഷണിയാണെന്നും ദില്ലി ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു.

നിയമം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാകുമെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ച് കാണിച്ച് അഴിമതിപ്പണം കണക്കിൽപ്പെടുത്തി. ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്ന് വ്യാജ ബില്ലുകളുണ്ടാക്കിയെന്നും ദില്ലി ഹൈക്കോടതിയിൽ കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.   

സിഎംആര്‍എല്ലിന്റെ പണം ഭീകര സംഘടനകളുമായി ബന്ധമുള്ളവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനു ചില തെളിവുകള്‍ കണ്ടെത്തിയെന്നും എസ്എഫ്ഐഒ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

Also Read:

Kerala
പൊതുസമൂഹത്തെ കൂട്ടുപിടിച്ച് മാത്രമേ ലീഗ് മുന്നോട്ട് പോകൂ: കേക്ക് വിഷയത്തിൽ ഹമീദ് ഫൈസിയെ തള്ളി കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജികിന് സിഎംആർഎൽ പണം നൽകിയത് അഴിമതി തന്നെയെന്ന് എസ്എഫ്‌ഐഒ കോടതിയിൽ പറഞ്ഞിരുന്നു. തടസമില്ലാത്ത പ്രവർത്തനത്തിനാണ് സിഎംആ‌‍ർഎൽ എക്‌സാലോജികിന് പണം നൽകിയതെന്നും എസ്എഫ്ഐഒ വ്യക്തമാക്കിയിരുന്നു. സിഎംആർഎൽ-എക്‌സാലോജിക് അന്വേഷണത്തിൽ പൊതുതാൽപര്യമുണ്ട്. അഴിമതി മറയ്ക്കാനാണ് രാഷ്ട്രീയ നേതാക്കൾക്ക് സിഎംആർഎൽ പണം നൽകിയതെന്നും എസ്എഫ്‌ഐഒ വ്യക്തമാക്കി. ദില്ലി ഹൈക്കോടതിയിൽ വാദത്തിനിടെയാണ് എസ്എഫ്ഐഒ ഇക്കാര്യങ്ങൾ അറിയിച്ചത്.

നികുതി സംബന്ധിച്ച രേഖകൾ എസ്എഫ്‌ഐഒയ്ക്ക് കൈമാറിയത് നിയമപരമെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. രേഖകൾ കൈമാറിയതിൽ നിയമ വിരുദ്ധതയില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചു. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് അന്തിമമല്ല. ഇതിൽ ആക്ഷേപമുണ്ടെങ്കിൽ കക്ഷികൾക്ക് ഹൈക്കോടതിയെ സമീപിക്കാം. പ്രൊസിക്യൂഷൻ നടപടി ഒഴിവാക്കാനാണ് സെറ്റിൽമെന്റ് ബോർഡിന്റെ നടപടികൾ എന്നും ആദായ നികുതി വകുപ്പിന്റെ വാദിച്ചിരുന്നു.

Content Highlights: central govt. against cmrl

To advertise here,contact us