പരീക്ഷയുടെ അവസാന ദിനം ഷർട്ടിൽ ആശംസയെഴുതി ആഘോഷം; പെൺകുട്ടികളെ യൂണിഫോം കോട്ട് ധരിപ്പിച്ച് വീട്ടിലയച്ചു

പേന കൊണ്ട് കുട്ടികൾ ഷർട്ടിൽ എഴുതിയതിന് പെൺകുട്ടികളായ വിദ്യാർഥികളുടെ ഷർട്ട് അഴിപ്പിച്ച് യൂണിഫോമിൻ്റെ കോട്ട് മാത്രം ധരിച്ച് വീട്ടിൽ പോകാൻ പ്രിൻസിപ്പൽ നിർബന്ധിച്ചുവെന്നാണ് പരാതി

ധൻബാദ്: ജാർഖണ്ഡിലെ ധൻബാധിൽ പരീഷയുടെ അവസാന ദിവസം ആഘോഷിക്കാനായി കുട്ടികൾ ഷർട്ടിൽ പേരെഴുതിയതിന് പിന്നാലെയുള്ള പ്രിൻസിപ്പലിൻ്റെ നടപടി വിവാദമാകുന്നു. പേന കൊണ്ട് ഷർട്ടിൽ എഴുതിയതിന് പെൺകുട്ടികളായ വിദ്യാർഥികളുടെ ഷർട്ട് അഴിപ്പിച്ച് യൂണിഫോമിൻ്റെ കോട്ട് മാത്രം ധരിച്ച് വീട്ടിൽ പോകാൻ പ്രിൻസിപ്പൽ നിർബന്ധിച്ചുവെന്നാണ് പരാതി.

ധൻബാദിലെ കാർമൽ സ്കൂളിലെ 100 ലധികം കുട്ടികളെയാണ് പ്രിൻസിപ്പൽ നിർബന്ധിതമായി ഷർട്ട് അഴിപ്പിച്ച് വീട്ടിലേക്ക് അയച്ചത്. പരീഷയുടെ അവസാന ദിനത്തിൽ പെൻ ഡേ ആഘോഷിച്ച പെൺകുട്ടികളെയാണ് കാർമൽ സ്കൂളിൻ്റെ പ്രിൻസിപ്പലായ എം ദേവശ്രീ ശാസിച്ചത്. സ്കൂളിൻ്റെ സൽപേരിനെ ഇത്തരം പ്രവർത്തികൾ ബാധിക്കുമെന്ന് പറഞ്ഞായിരുന്നു നടപടി. സംഭവത്തിൽ രക്ഷിതാക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പല കുട്ടികളും പ്രിൻസിപ്പലിൻ്റെ ഈ നടപടിയുടെ ആഘാതത്തിൽ നിന്ന് പുറത്ത് വന്നിട്ടില്ലായെന്ന് മാതാപിതാക്കൾ അറിയിച്ചു.

Also Read:

Kerala
ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് കുസാറ്റിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 14ന് ഉദ്ഘാടനം ചെയ്യും

പ്രിൻസിപ്പലിൻ്റെ നടപടിക്കെതിരെ കർശന നടപടിയടുക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. വിഷയം ​ഗൗരവകരമായി കാണുന്നുവെന്നും പെൺകുട്ടികളോടുള്ള പെരുമാറ്റം ഞെട്ടിക്കുന്നതാണെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

content highlight- Principal punished students who write wishes on their shirts and were sent home wearing only their uniform coats.

To advertise here,contact us