'ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഒത്തുകളി തുറന്നുകാട്ടും'; കോൺഗ്രസിനെതിരെ കടുപ്പിച്ച് കെജ്‌രിവാൾ

കെജ്‌രിവാൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകുന്നുവെന്നും മോദിയെ പോലെ നിശ്ശബ്ദനാണെന്നുമായിരുന്നു രാഹുലിന്റെ വിമർശനം

ന്യൂ ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കടുത്ത വാക്പോരുമായി രാഷ്ട്രീയപാർട്ടികൾ. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ കോൺഗ്രസിനെയും ബിജെപിയെയും വിമർശിച്ച് രംഗത്തെത്തി.

താൻ രാഹുൽ ഗാന്ധിയെക്കുറിച്ച് പറയുമ്പോൾ മറുപടി പറയുന്നത് ബിജെപി ആണെന്നും ബിജെപിയും കോൺഗ്രസ്‌ തമ്മിലുള്ള ഒത്തുകളി ഈ തിരഞ്ഞെടുപ്പിൽ തുറന്നുകാട്ടും എന്ന് കെജ്‌രിവാൾ വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് താൻ രാഹുലിന് മറുപടി പറയുന്നില്ലെന്നും, തന്റെ പോരാട്ടം രാജ്യത്തെ രക്ഷിക്കാനാണെന്നും കെജ്‌രിവാൾ അഭിപ്രായപ്പെട്ടു.

കെജ്‌രിവാൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകുന്നുവെന്നും മോദിയെ പോലെ നിശ്ശബ്ദനാണെന്നുമായിരുന്നു രാഹുലിന്റെ വിമർശനം. തിങ്കളാഴ്ച ഡൽഹിയിലെ സീലാംപുർ മേഖലയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ അസാധാരണമായ ആക്രമണം നടത്തിയത്.

Also Read:

Kerala
ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി; ഉത്തരവ് മൂന്നരയ്ക്ക്

'മോദിക്കും കെജ്‌രിവാളിനും പിന്നാക്കവിഭാഗത്തിന് അവരുടെ അവകാശങ്ങൾ ലഭിക്കേണ്ട എന്ന നിലപാടാണ്. ജാതി സെൻസസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഇരുവർക്കും മിണ്ടാട്ടമുണ്ടാകില്ല'; രാഹുൽ കുറ്റപ്പെടുത്തി. തുടർന്ന് കോൺഗ്രസ് ഡൽഹിയിൽ അധികാരത്തിലെത്തിയാൽ സംവരണ പരിധി വർധിപ്പിക്കുമെന്നും രാഹുൽ ഉറപ്പ് നൽകിയിരുന്നു.

അദാനി വിവാദങ്ങളിലും രാഹുൽ കെജ്‌രിവാളിനെ കടന്നാക്രമിച്ചു. അദാനിക്കെതിരെ യുഎസിൽ കേസെടുത്തപ്പോൾ കെജ്‌രിവാൾ ഒരക്ഷരം മിണ്ടിയില്ല എന്നും രാജ്യതലസ്ഥാനത്തെ പാരീസ് ആക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷം അഴിമതിയും മലിനീകരണവും വിലക്കയറ്റത്തിന്റെയും ഇടമാക്കിയെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: Kejriwal against congress

To advertise here,contact us