വിഐപികൾക്കായി ലഹരിപ്പാർട്ടി; നടി രാഗിണി ദ്വിവേദിക്കും സുഹൃത്തിനുമെതിരായ നിയമനടപടികൾ റദ്ദാക്കി

ലഹരിപ്പാർട്ടി നടത്തിയതിനോ ലഹരി ഇടപാട് നടത്തിയതിനോ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡർ വിലയിരുത്തിയത്

ബെംഗളൂരു: കന്നഡ സിനിമാരംഗത്തെ ലഹരി ഇടപാട് കേസിൽ നടി രാഗിണി ദ്വിവേദിക്കും റിയൽ എസ്റ്റേറ്റ് വ്യവസായിയും സുഹൃത്തുമായ പ്രശാന്ത് രംഗയ്ക്കും എതിരായ നിയമനടപടികൾ റദ്ദാക്കി കർണാടക ഹൈക്കോടതി.

കേസിലെ രണ്ടും നാലും പ്രതികളായിരുന്ന ഇവർ ലഹരിപ്പാർട്ടി നടത്തിയതിനോ ലഹരി ഇടപാട് നടത്തിയതിനോ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡർ വിലയിരുത്തിയത്.

വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലും വിഐപികളെ പങ്കെടുപ്പിച്ച് ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചതിൽ 2020 സെപ്റ്റംബർ നാലിനാണ് ബെംഗളൂരു കോട്ടൺപേട്ട് പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Also Read:

National
15 വർഷത്തിനിടെ പീഡിപ്പിച്ചത് 50 പെൺകുട്ടികളെ; നാഗ്പൂരിൽ മനശാസ്ത്രജ്ഞൻ അറസ്റ്റിൽ

ഇവരെ കൂടാതെ ലഹരിമരുന്ന് ഇടപാടുകാരായ ബി കെ രവിശങ്കർ, ലോം പപ്പർ സാംബ, രാഹുൽ തോൺസെ, മലയാളി നടൻ നിയാസ് മുഹമ്മദ് തുടങ്ങിയവരും ഈ കേസിൽ പ്രതികളാണ്.

Content Highlights: Karnataka High Court dismisses criminal proceedings against Ragini Dwivedi

To advertise here,contact us