കുത്തേറ്റ സെയ്‌ഫ് അലി ഖാൻ അപകടനില തരണം ചെയ്തു; അടിയന്തര ശസ്ത്രക്രിയകൾ പൂർത്തിയായി

ഡോക്ടർമാർക്ക് കുടുംബം നന്ദി പറയുകയും ചെയ്തു

മുംബൈ: വീട്ടിൽ വെച്ച് മോഷ്ടാവിന്റെ കുത്തേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം. നടൻ അപകടനില തരണം ചെയ്തതായും ശത്രക്രിയകൾ എല്ലാം പൂർത്തിയായതായും കുടുംബം അറിയിച്ചു. ഡോക്ടർമാർക്ക് കുടുംബം നന്ദി പറയുകയും ചെയ്തു.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ നടന്ന മോഷണശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആറ് തവണയാണ് നടന് കുത്തേറ്റത്. നടനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുവന്ന്അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കി.

Also Read:

Kerala
ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

നടന് നേരെയുണ്ടായ ആക്രമണത്തില്‍ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ ഭാഗമാകും. സെയ്ഫിന്‍റെ വീട്ടിലെ സഹായികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. രണ്ട് ദിവസമായി വീട്ടിൽ ചില നവീകരണ ജോലികൾ നടന്നിരുന്നതിനാൽ, താത്കാലിക ജോലിക്കെത്തിയവരെ പൊലീസ് സംശയിക്കുന്നുണ്ട്.

Content Highlights: Saif ali khan health condition better

To advertise here,contact us