ഗോമൂത്രത്തിന് ബാക്ടീരിയേയും ഫംഗസിനേയും പ്രതിരോധിക്കാനാകും; ഐഐടി മദ്രാസ് ഡയറക്ടറുടെ വീഡിയോ വൈറൽ

ഗോമൂത്രത്തിന് ബാക്ടീരിയേയും ഫംഗസിനേയും പ്രതിരോധിക്കാനാകുമെന്നാണ് കാമകോടിയുടെ പ്രസ്താവന

ചെന്നൈ: ഗോമൂത്രത്തിൻ്റെ ഔഷധമൂല്യത്തെ പുകഴ്ത്തിക്കൊണ്ടുള്ള ഐഐടി മദ്രാസ് ഡയറക്ടർ വി കാമകോടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഗോമൂത്രത്തിന് ബാക്ടീരിയേയും ഫംഗസിനേയും പ്രതിരോധിക്കാനാകുമെന്നാണ് കാമകോടിയുടെ പ്രസ്താവന.

മാത്രമല്ല ഇതിന് ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. ഗോമൂത്രം കുടിച്ചാൽ എത്ര കടുത്ത പനിയും മാറുമെന്ന് തൻറെ അച്ഛനോട് നിർദേശിച്ച ഒരു സന്യാസിയുടെ കഥ പരാമർശിച്ചുകൊണ്ടാണ് കാമകോടി ഇക്കാര്യം വ്യക്തമാക്കിയത്.

മാട്ടുപൊങ്കലിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഐഐടി മദ്രാസ് ഡയറക്ടർ. പ്രസ്താവനയ്ക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. കോൺഗ്രസ് നേതാവ് കാർത്തി പി ചിദംബരം പരാമർശത്തെ രൂക്ഷമായി വിമർശിച്ചു, "ഡയറക്ടർ കപടശാസ്ത്രം പ്രചരിപ്പിക്കുന്നത് യോഗ്യമല്ല" എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

Also Read:

National
ജമ്മു കശ്മീരിൽ അജ്‍ഞാത രോ​ഗം ബാധിച്ച് 15 മരണം; അന്വേഷണത്തിന് സമിതിയെ നിയോ​ഗിച്ച് അമിത് ഷാ

Content Highlights: Video clip of IIT Madras Director Kamakoti favouring 'Gomutra' goes viral

To advertise here,contact us