വൈറലാകാൻ പുലിനഖ മാലയുടെ കഥ പറഞ്ഞു, പിന്നാലെ മാൻ കൊമ്പ് കണ്ടെടുത്തു; അറസ്റ്റിലായി തമിഴ്നാട് വ്യവസായി

കോയമ്പത്തൂരിലെ ഒരു പരിപാടിയിൽ വെച്ചായിരുന്നു വ്യവസായിക്ക് 'അക്കിടി' പിണഞ്ഞത്

കോയമ്പത്തൂർ: യൂട്യൂബറെ കണ്ടപ്പോൾ തന്റെ 'വീര'കഥകൾ ഒരു മയവുമില്ലാതെ തട്ടിവിട്ട വ്യവസായിക്ക് വനംവകുപ്പിന്റെ കുരുക്ക്. തന്റെ കഴുത്തിലെ മാല പുലിനഖമാണെന്നും മറ്റും പറഞ്ഞ കോയമ്പത്തൂരിലെ വ്യവസായി ബാലകൃഷ്ണനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.

ദിവസങ്ങൾക്ക് മുൻപ് കോയമ്പത്തൂരിലെ ഒരു പരുപാടിയിൽ വെച്ചായിരുന്നു വ്യവസായിക്ക് 'അക്കിടി' പറ്റിയത്. 'കോയമ്പത്തൂർ മാപ്പിളൈ' എന്ന യൂട്യൂബ് ചാനൽ അവതാരകനായ യുവാവ്, വ്യവസായിയുടെ കഴുത്തിലെ മാലയെപ്പറ്റി ചോദിക്കുകയായിരുന്നു. അപ്പോൾ ഇത് യഥാർത്ഥ പുലിനഖമാണെന്നും ആന്ധ്രാ പ്രാദേശിൽനിന്ന് വാങ്ങിയതാണെന്നും ബാലകൃഷ്ണൻ തുറന്നുപറഞ്ഞു. തുടർന്ന് ഈ പുലിനഖം വേട്ടയാടിയ ശേഷം എടുത്തതാണോ എന്ന് യുവാവ് ബാലകൃഷ്ണനോട് ചോദിക്കുന്നുണ്ട്. അല്ല എന്ന് ബാലകൃഷ്ണൻ പറയുന്നുണ്ട്. എന്നാൽ അടുത്തുണ്ടായിരുന്ന ഒരു സുഹൃത്ത് ബാലകൃഷ്ണൻ വേട്ടയ്ക്ക് പോയിട്ടുണ്ടാകുമെന്നും തുറന്നുപറയാൻ പറ്റാത്തതുകൊണ്ട് പറയാത്തതാണെന്നും പറയുന്നുണ്ട്.

Also Read:

National
'ഒരു സെൽഫിയ്ക്ക് നൂറ് രൂപ'; ഇന്ത്യക്കാരുടെ 'സെൽഫി അസുഖ'ത്തിന് വിദേശവനിതയുടെ മറുപടി!

തുടർന്ന് ബാലകൃഷ്ണൻ തന്റെ പാരമ്പര്യത്തെക്കുറിച്ചും വംശത്തെക്കുറിച്ചും വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. താൻ വലിയ ഒരു സമുദായത്തിൽ നിന്നുമാണെനന്നും തന്റെ ബന്ധു എംജിആർ ചിത്രങ്ങൾ നിർമിച്ചയാളെന്നുമൊക്കെ ഇയാൾ അവകാശപ്പെടുന്നു. ബാലകൃഷ്ണന്റെ ഈ പുലിനഖ പരാമർശം വൈറലായതോടെ, വലിയൊരു 'പുലിവാലും' പിറകെയെത്തി. പരാമർശത്തിൽ കോയമ്പത്തൂർ വനംവകുപ്പ് കേസെടുത്തു. പിന്നാലെ ഇയാളുടെ വീട്ടിൽ നിന്ന് മാൻ കൊമ്പുകൾ അടക്കം കണ്ടെടുത്തു. തുടർന്ന് ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

Content Highlights: Businessman arrested after boasting about his tiger nails

To advertise here,contact us