12 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന സഹകരണ ബാങ്ക് കൊള്ള; മൂന്നു പേർ അറസ്റ്റിൽ

തോക്കുകളും വാളുകളുമായി അക്രമികൾ ബാങ്കിലേക്ക് ഇരച്ചുകയറുകയായിരുന്നു.

ബെംഗളൂരു: മംഗളൂരു കോട്ടേക്കർ സഹകരണ ബാങ്ക് കവർച്ചയിൽ മൂന്നു പേർ അറസ്റ്റിൽ. മുരുഗണ്ടി തേവർ, ജോഷ്വാ രാജേന്ദ്രൻ,കണ്ണൻ മണി എന്നിവരാണ് അറസ്റ്റിലായത്. 12 കോടി രൂപയുടെ പണയാഭരണങ്ങളായിരുന്നു പ്രതികൾ മോഷ്ടിച്ചത്.

Also Read:

National
ഹൈദരാബാദ് സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ബാങ്കിൻ്റെ കെസി റോഡ് ശാഖയിൽ വൻ കവർച്ച നടന്നത്. ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. തോക്കുകളും വാളുകളുമായി അക്രമികൾ ബാങ്കിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആ സമയം നാലു ജീവനക്കാരും സിസിടിവി നന്നാക്കാൻ എത്തിയിരുന്ന ടെക്നീഷ്യനുമായിരുന്നു ബാങ്കിലുണ്ടായിരുന്നത്. സംഘം ബാങ്കിൻ്റെ ലോക്കർ തുറന്ന് സംഘം സ്വർണവും പണവും കവരുകയായിരുന്നു.

Content Highlight : Cooperative Bank Robbery; Three people were arrested

To advertise here,contact us