ബെംഗളൂരുവിൽ 28കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്നു; മൃതദേഹം തടാകത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ

കഴിഞ്ഞ ആറ് വര്‍ഷമായി ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം ബെംഗളൂരുവില്‍ താമസിച്ചുവരികയായിരുന്നു യുവതി

ബെംഗളൂരു: ബെംഗളൂരുവില്‍ 28 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്നു. കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹം കല്‍ക്കര തടാകത്തിന് സമീപം ഉപേക്ഷിച്ചു. ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നതായി രാമമൂര്‍ത്തി നഗര്‍ പൊലീസ് പറഞ്ഞു.

Also Read:

Kerala
സ്‌റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോണ്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

കഴിഞ്ഞ ആറ് വര്‍ഷമായി ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം ബെംഗളൂരുവില്‍ താമസിച്ചുവരികയായിരുന്നു യുവതി. നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വീട്ട് ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് യുവതി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച രാവിലെ കല്‍ക്കര തടാകത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Content Highlights- bengaladesh native woman raped to death in bengaluru

To advertise here,contact us