പുഷ്പ കാരണം തെലങ്കാന തിയേറ്ററുകളില്‍ കുട്ടികൾക്ക് സമയ വിലക്ക്, ഉത്തരവ് ഇറക്കി ഹൈക്കോടതി

പുഷ്പ 2 റിലീസ് ദിവസമുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തെ തുടർന്ന് തെലങ്കാന തിയേറ്ററുകളിൽ 16 വയസിൽ താഴെ പ്രായമുള്ളവർക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് തെലങ്കാന ഹൈക്കോടതി. രാവിലെ 11 മണിക്ക് മുൻപും രാത്രി 11 മണിക്കുശേഷവും 16 വയസിൽ താഴെയുള്ളവരെ സിനിമാ തിയേറ്ററുകളിൽ പ്രവേശിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഇക്കാര്യം നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി സംസ്ഥാന സർക്കാരിനോടും തിയേറ്ററുകളോടും നിർദേശിച്ചു. ടിക്കറ്റ് നിരക്കിലെ വർധനവ്, തെലങ്കാനയിൽ സിനിമകൾക്ക് പ്രത്യേക പ്രദർശനം അനുവദിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് വിജയ്സെൻ റെഡ്ഡിയുടേതാണ് ഉത്തരവ്.

Also Read:

National
മഹാകുംഭമേള; തിക്കിലും തിരക്കിലുംപെട്ട് പത്തുപേർ മരിച്ചതായി റിപ്പോർട്ട്, സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

രാവിലെയും രാത്രിയിലും സിനിമാ പ്രദർശനം കാണാൻ കുട്ടികളെ വിലക്കുന്ന സിനിമാട്ടോഗ്രാഫി ആക്ട് നിയമങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. അത്തരം നിയന്ത്രണങ്ങൾ എത്രത്തോളം പ്രധാനമാണെന്ന് കാണിക്കുന്നതിന് പുഷ്പ 2 റിലീസ് ദിവസമുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെടുകയും ഒമ്പത് വയസുള്ള മകന് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ അല്ലു അർജുൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Content Highlights: High Court bans children from Telangana theater because of Pushpa 2 release

To advertise here,contact us