സെഞ്ച്വറി തികച്ച് ഐഎസ്ആർഒ; എൻവിഎസ്- 02 വിക്ഷേപണം വിജയം

രാജ്യവും അതിർത്തിയിൽനിന്ന് 1,500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും പരിധിയിൽ വരും

ശ്രീഹരിക്കോട്ട: സെഞ്ച്വറി തിളക്കത്തിൽ ഐ എസ് ആർഒ. ശ്രീഹരിക്കോട്ടയില്‍ നിന്ന് നടത്തിയ എൻവിഎസ്- 02 ന്റെ വിക്ഷേപണം വിജയം. രാവിലെ 6.23 ന് സതീഷ് ധവാൻ സ്പേസ് റിസർച്ച് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ​ഗതിനിർണയ ഉപ​ഗ്രഹമായ ജിഎസ്എൽവി–എഫ്15 എൻവിഎസ് 02 കുതിച്ചുയർന്നത്.

വിക്ഷേപണം നടന്ന് 19 മിനുട്ടിൽ ഉപ​ഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്.

Also Read:

Kerala
ചെന്താമരയ്ക്ക് വിശപ്പ് കൂടുതല്‍; അന്നും മടങ്ങിയെത്തിയത് ഭക്ഷണം തേടി, പ്രതീക്ഷിച്ച് നിന്ന് പൊലീസ്

രാജ്യവും അതിർത്തിയിൽനിന്ന് 1,500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും പരിധിയിൽ വരും. എൻവിഎസ്- 01 കഴിഞ്ഞ വർഷം മേയിൽ വിക്ഷേപിച്ചിരുന്നു. ഐ എസ് ആർ ഒ ചെയർമാനായി വി നാരായണൻ ചുമതലയേറ്റതിന് ശേഷമുളള ആദ്യ വിക്ഷേപണം കൂടിയാണിത്.

Content Highlights: isro nvs02 mission is successfull

To advertise here,contact us