'ചിക്ക ലോക്ക ബൈ സണ്ണി ലിയോൺ'; സണ്ണി ലിയോണിൻ്റെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടൽ നിർമാണം നിർത്തിവെപ്പിച്ച് കോടതി

ഹൈക്കോടതിയുടെ തൊട്ടടുത്തായാണ് നടി സണ്ണി ലിയോണിൻ്റെ ഉടമസ്ഥതയിലുള്ള 'ചിക്ക ലോക്ക ബൈ സണ്ണി ലിയോൺ' എന്ന ബാർ ഹോട്ടലിൻ്റെ നിർമാണം നടന്നുവന്നിരുന്നത്

ലഖ്നൗ: നടി സണ്ണി ലിയോണിൻ്റെ ഉടമസ്ഥതയിലുള്ള ലഖ്നൗവിലെ ബാർ ഹോട്ടൽ നിർമാണം താത്കാലികമായി നിർത്തിവെപ്പിച്ച് കോടതി. ലഖ്നൗ വിഭൂതിഖണ്ഡിലാണ് സണ്ണി ലിയോണിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ കെട്ടിടത്തിൻ്റെ നിർമാണം പുരോ​ഗമിച്ചുകൊണ്ടിരുന്നത്. സ്ഥലം കൈയേറിയാണ് ​ഹോട്ടൽ നിർമാണം നടന്നതെന്ന് തുടങ്ങി നിരവധി കാരണങ്ങൾ ചൂണ്ടികാണിച്ചാണ് കോടതി കെട്ടിട നിർമാണം നിർത്തിവെയ്ക്കാൻ ഉത്തരവിട്ടത്.

Also Read:

Kerala
'പെൺകുട്ടിയുടെ ശരീരത്തിൽ പരുക്കുകൾ ഉണ്ട്'; നാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം: ചോറ്റാനിക്കര സിഐ

ഹൈക്കോടതിയുടെ തൊട്ടടുത്തായാണ് നടി സണ്ണി ലിയോണിൻ്റെ ഉടമസ്ഥതയിലുള്ള 'ചിക്ക ലോക്ക ബൈ സണ്ണി ലിയോൺ' എന്ന ബാർ ഹോട്ടലിൻ്റെ നിർമാണം നടന്നുവന്നിരുന്നത്. നടിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്ററൻ്റ് കം ബാർ കെട്ടിടമായിരുന്നു ഇത്. കെട്ടിട നിർമാണം ഹൈക്കോടതിയുടേയും ഇന്ദിരാ​ഗാന്ധി പ്രതിഷ്ഠാന്‍റെയും സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന് ആരോപിച്ച് പ്രേം സിൻഹ എന്നയാൾ കോടതിയെ സമീപിക്കുകയായിരുന്നു.

കുട്ടികളുടെ കളിസ്ഥലം, കമ്മ്യൂണിറ്റി ഹാൾ, മുതിർന്ന പൗരന്മാർക്കുവേണ്ടിയുള്ള സ്ഥലം എന്നിവയ്ക്കായി നീക്കിവെച്ച സ്ഥലം കയ്യേറിയാണ് റസ്റ്റോറൻ്റും ബാറും നിർമ്മിക്കുന്നതെന്നും സിൻഹ ഹർജിയിൽ പറഞ്ഞു. ജസ്റ്റിസ് അശോക് കുമാറാണ് വാദം കേട്ടത്. ഉത്തരവിൻ്റെ പകർപ്പ് എൽ ഡി എയ്ക്ക് അയയ്ക്കാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൻ്റെ അടുത്ത വാദം കേൾക്കൽ ഫെബ്രുവരി 19 ന് നടക്കും.

Content Highlights: Court temporarily halts construction of Bar Hotel in Lucknow owned by actress Sunny Leone

To advertise here,contact us