ഡിഎംകെയുടെ കൊടി വെച്ച കാറില്‍ പെണ്‍കുട്ടികളെ പിന്തുടര്‍ന്ന സംഭവം; ആറ് പേര്‍ അറസ്റ്റില്‍

എട്ട് പേരടങ്ങുന്ന സംഘമാണ് കാറിലുണ്ടായിരുന്നത്

ചെന്നൈ: കാറില്‍ പിന്തുടര്‍ന്ന് പെണ്‍കുട്ടികളെ ഭയപ്പെടുത്തിയ സംഭവത്തില്‍ ചെന്നൈയില്‍ ആറ് പേര്‍ അറസ്റ്റില്‍. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഡിഎംകെയുടെ കൊടി വെച്ച എസ്‌യുവി കാറിലാണ് യുവാക്കളുടെ സംഘം പെണ്‍കുട്ടികളെ പിന്തുടര്‍ന്നത്. കാനത്തൂര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. എട്ട് പേരടങ്ങുന്ന സംഘമാണ് കാറിലുണ്ടായിരുന്നത്.

പെണ്‍കുട്ടികളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് മൂന്നു സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തുകയായിരുന്നു. ജനുവരി 25 ന് രാത്രിയായിരുന്നു സംഭവം നടന്നത്. ജനുവരി 26-ാം തീയതി പെണ്‍കുട്ടികള്‍ കാനത്തൂര്‍ പൊലീസില്‍ പരാതി നല്‍കി.

Also Read:

Kerala
തെളിവ് ലഭിച്ചാൽ നടപടിയെടുക്കും, പ്രചരിക്കുന്നത് തെറ്റായകാര്യങ്ങള്‍; റാഗിങ് ആരോപണം തള്ളി ഗ്ലോബൽ പബ്ലിക് സ്‌കൂൾ

ഭാരതീയന്യായസംഹിത 126(2), 296(ബി), 324(2), 351(2) എന്നീ വകുപ്പുകളും തമിഴ്നാട് സ്ത്രീപീഡന നിരോധന നിയമത്തിലെ സെക്ഷന്‍ 4 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം പ്രതികള്‍ക്ക് ഡിഎംകെയുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടില്‍ ഡിഎംകെയുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Content Highlight: Six people were arrested on car with a dmk flag on it chased and scared the girls

To advertise here,contact us