ജയിലിൽ ഹെറോയിൻ എത്തിച്ചുകൊടുത്തു; പഞ്ചാബിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

15 ഗ്രാം ഹെറോയിനാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്

ചണ്ഡീഗഡ്: പഞ്ചാബിലെ ഭട്ടിൻഡ ജയിലിൽ ഹെറോയിൻ വിതരണം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. സീനിയർ കോൺസ്റ്റബിൾ തസ്ബീർ സിങാണ് അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് നരീന്ദർ സിങ് പറഞ്ഞു. 15 ഗ്രാം ഹെറോയിനാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

Also Read:

National
ഗാസിയാബാദിൽ ഗ്യാസ് സിലിണ്ടർ ട്രക്കിന് തീപിടിച്ചു; ഉഗ്രസ്ഫോടനം, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

ജയിൽ തടവുകാർക്ക് ഇയാൾ ഹെറോയിൻ വിതരണം ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഇയാൾക്ക് എവിടെ നിന്നാണ് ഹെറോയിൻ ലഭിച്ചതെന്നും ആർക്കൊക്കെയാണ് ഹെറോയിൻ നൽകിയതെന്നും അന്വേഷിക്കുകയാണെന്നും എസ്പി പറഞ്ഞു.

Content Highlights: Cop arrested for allegedly supplying heroin in Bathinda jail

To advertise here,contact us