തലയിൽ മൂന്നു തവണ കൊത്തി,പാമ്പിനെ വെറുതെ വിടില്ലെന്ന് കണ്ണയ്യ, ഒടുവിൽ കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

മൂന്ന് തവണയും പാമ്പ് കൊത്തിയപ്പോൾ കണ്ണയ്യൻ കൈയ്യോടെ പാമ്പിനെ പിടികൂടുകയായിരുന്നു

ഗൂഡല്ലൂർ: തമിഴ്നാട് ​ഗൂഡല്ലൂരിൽ തലയിൽ മൂന്ന്തവണ കൊത്തിയ പാമ്പുമായി ആശുപത്രിയിൽ ചികിത്സയ്ക്കെത്തി 58കാരൻ. നാടുകാണി പൊന്നൂർ സ്വദേശിയായ കാപ്പിത്തൊഴിലാളി കണ്ണയ്യനാണ് പാമ്പുമായി ആശുപത്രിയിലെത്തിയത്. സ്വകാര്യ കാപ്പിത്തോട്ടത്തിൽ കാപ്പി പറിക്കുന്നതിനടയിൽ കാപ്പിച്ചെടിയുടെ മുകളിലിരുന്ന പാമ്പ് കണ്ണയ്യന്റെ തലയിൽ കൊത്തുകയായിരുന്നു.മൂന്ന് തവണയും പാമ്പ് കൊത്തിയപ്പോൾ കണ്ണയ്യൻ കൈയ്യോടെ പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് ചാക്കിലാക്കിയ പാമ്പിനെയും കണ്ണയ്യനെയും കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കണ്ണയ്യനെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കടിച്ച പാമ്പിനെ ഡോക്ടറെ കാണിക്കുന്നതിനാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. പിന്നീട് പാമ്പിനെ സമീപത്തുള്ള വനത്തിൽ തുറന്നു വിട്ടു.

contenthighlights: snake bite victim brought the snake that bit him to the hospital for treatment

To advertise here,contact us