തെലങ്കാനയിൽ അമ്മയുടെ മൃതദേഹത്തിനൊപ്പം കുട്ടികൾ ചെലവഴിച്ചത് എട്ട് ദിവസം; ദുരൂഹതയെന്ന് പൊലീസ്

എട്ട് ദിവസം മുൻപാണ് പെൺകുട്ടികളുടെ അമ്മ ശ്രീലളിത (45) മരിച്ചത്

ഹൈദരാബാദ്: തെലങ്കാനനയിൽ അമ്മയുടെ മൃതദേഹത്തോടൊപ്പം പെൺ മക്കൾ കഴിഞ്ഞത് എട്ട് ദിവസം. സെക്കന്ദരാബാദിലെ വാരസിഗുഡയിലാണ് സംഭവം. എട്ട് ദിവസം മുൻപാണ് പെൺകുട്ടികളുടെ അമ്മ ശ്രീലളിത (45) മരിച്ചത്. എന്നാൽ മരണ വിവരം മക്കൾ ആരെയും അറിയിച്ചിരുന്നില്ല. ഇതിനിടയൽ പെൺകുട്ടികൾ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ദുർഗന്ധം വന്നപ്പോൾ അയൽക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്ത് വരുന്നത്. സത്രീയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്‌ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Also Read:

National
നിയമസഭാ തിരഞ്ഞെടുപ്പ് അരികെ; ബിഹാറിന് ഇത്തവണയും വാരിക്കോരി പ്രഖ്യാപനങ്ങള്‍

content highlight- The children spent eight days with their mother's dead body in Telangana, the police said

To advertise here,contact us