പശുക്കളെ മോഷ്ടിക്കുന്നവരെ നടുറോഡില്‍ വെടിവെച്ചിടുമെന്ന് കര്‍ണാടക മന്ത്രി

പശുക്കളെ മോഷ്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി

ബെംഗളൂരു: പശുക്കളെ മോഷ്ടിക്കുന്നവരെ നടുറോഡില്‍ വെടിവെച്ചിടുമെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മങ്കല സുബ്ബ വൈദ്യ. പശുക്കളെ മോഷ്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കര്‍ണാടക ഫിഷറീസ്- തുറമുഖ ഉള്‍നാടന്‍ ഗതാഗത മന്ത്രിയാണ് മങ്കല സുബ്ബ വൈദ്യ. കര്‍വാറില്‍ മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം

Also Read:

Pathanamthitta
പത്തനംതിട്ടയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഉത്തരകന്നഡ ജില്ലയില്‍ പശുമോഷണം കൂടിയതോടെയാണ് മുന്നറിയിപ്പുമായി മന്ത്രി രംഗത്തെത്തിയത്. വാത്സല്യത്തോടയും സ്നേഹത്തോടെയും കാണുന്ന മൃഗമാണ് പശുവെന്നും മങ്കല സുബ്ബ വൈദ്യ പറഞ്ഞു. പശുക്കളെ മോഷ്ടിക്കുന്നത് ആരായാലും നടപടിയെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഒരു തീരുമാനം നിങ്ങള്‍ക്ക് ചിലപ്പോള്‍ തെറ്റായി തോന്നാമെന്നും മന്ത്രി പറഞ്ഞു.

ബിജെപിയുടെ കാലത്തും പശുമോഷണം വ്യാപകമായിരുന്നുവെന്നും മങ്കല സുബ്ബ വൈദ്യ പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ് ഭരണകാലത്ത് ആരും ഭയപ്പെടേണ്ടതില്ല. പശുക്കളും പശുവിനെ പരിപാലിക്കുന്നവരും സര്‍ക്കാരിന്റെ കാലത്ത് സുരക്ഷിതരായിരിക്കുമെന്നും മങ്കല സുബ്ബ വൈദ്യ കൂട്ടിച്ചേര്‍ത്തു.

Content Highlights- Cow theft accused will be shot on spot in Uttara Kannada: Minister Mankal Vaidya

To advertise here,contact us