'കുട്ടിക്കാലത്തെ ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുന്നു'; മണാലിയിൽ കങ്കണയുടെ കഫേ

മണാലിയിൽ അതിമനോഹരമായ ഭൂപ്രകൃതിയിൽ കഫേ ആരംഭിച്ചിരിക്കുകയാണ് ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ

മണാലി: നടി, നിർമ്മാതാവ്, സംവിധായിക, രാഷ്ട്രീയ പ്രവർത്തക എന്നീ റോളുകൾക്കൊപ്പം മറ്റൊന്നുകൂടി തന്‍റെ ജീവിതത്തിൽ ചേ‍ത്തുവെയ്ക്കുകയാണ് കങ്കണ റണൗട്ട്. മണാലിയിൽ അതിമനോഹരമായ ഭൂപ്രകൃതിയിൽ കഫേ ആരംഭിച്ചിരിക്കുകയാണ് ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ.

ദി മൗണ്ടൻ സ്റ്റോറി എന്നാണ് കഫേയ്ക്ക് നൽകിയിരിക്കുന്ന പേര്. 'ഹിമാലയത്തിന്റെ മടിത്തട്ടിൽ എന്റെ ചെറിയ കഫേ, കുട്ടിക്കാലത്തെ ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ദി മൗണ്ടെയ്ൻ സ്റ്റോറി, ഇതൊരു സ്നേഹത്തിന്റെ കഥയാണ്' എന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം കങ്കണ കുറിച്ചു.

മഞ്ഞുമൂടിയ, പർവതങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് കഫേയുള്ളത്. റസ്റ്റോറന്റിന്റെ ഇന്റീരിയർ ഘടന വീഡിയോയിൽ കാണാം. ഹിമാചൽപ്രദേശിലെ പുരാതനമായ ഫർണിച്ചറുകളാണ് കഫേയിലൊരുക്കിയിരിക്കുന്നത്. കഫേ തേടിയെത്തുന്നവർക്കായി മനോഹരമായ ഹിമാലയൻ കാഴ്ച്ചകളും കങ്കണ ഉറപ്പുനൽകുന്നു.

Also Read:

National
205 ഇന്ത്യക്കാരുമായി യുഎസ് വിമാനമെത്തി; നാടുകടത്തിയത് വിലങ്ങ് അണിയിച്ചെന്ന ആരോപണവുമായി കോൺ​ഗ്രസ് നേതാവ്

ഫെബ്രുവരി 14-ന് വാലന്റൈൻസ് ദിനത്തിലാണ് കഫേ തുറക്കുക. ലോകം ചുറ്റി സഞ്ചരിക്കുമ്പോൾ താൻ കണ്ടെത്തിയതും ഇഷ്ടപ്പെട്ടതുമായ വിഭവങ്ങൾ വിളമ്പുന്ന ഒരു കഫേ തുറക്കുക എന്ന തന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞ പഴയ അഭിമുഖത്തിലെ ഒരു വീഡിയോയും കങ്കണ പങ്കുവെച്ചു.

Content Highlights: Kangana Ranaut’s cafe in the Himalayas

To advertise here,contact us