നാല് ലക്ഷം രൂപ അടങ്ങിയ ബാഗ് ബൈക്കില്‍ തൂക്കി സാധനം വാങ്ങാന്‍ കയറി; ബാഗുമായി മോഷ്ടാവ് മുങ്ങി

ബാങ്കില്‍ നിന്ന് പിന്‍വലിച്ച നാല് ലക്ഷം രൂപയാണ് മോഷണം പോയത്

ഹൈദരാബാദ്: ബൈക്കില്‍ തൂക്കിയിട്ട പണം അടങ്ങിയ ബാഗ് മോഷ്ടിച്ചുവെന്ന പരാതിയുമായി മധ്യവയസ്‌കന്‍ രംഗത്ത്. നാരായണ്‍പേട്ട് ജില്ലയിലെ ദമരഗിദ്ധയിലാണ് സംഭവം. ബാങ്കില്‍ നിന്ന് പിന്‍വലിച്ച നാല് ലക്ഷം രൂപയാണ് മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Also Read:

Kerala
'നട്പ്‌ '; ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി മുഹമ്മദ് റിയാസ്

ബൈക്ക് റോഡിന് വശത്തായി പാര്‍ക്ക് ചെയ്ത ശേഷം പരാതിക്കാരന്‍ ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. ഇതിന് തൊട്ടുപിന്നാലെ മോഷ്ടാവ് ബാഗുമായി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബാങ്ക് മുതല്‍ മോഷ്ടാവ് ബൈക്കിനെ പിന്തുടര്‍ന്നതായി കണ്ടെത്തി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Content Highlights- man stolen bag with 4 lakhas rupee in telengana

To advertise here,contact us