പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; കർണാടകയിൽ അച്ഛൻ മകളെ തല്ലിക്കൊന്നു

വീട്ടിൽ ആരുമില്ലാത്ത സമയത്ത് മകളെ തല്ലി അവശയാക്കുകയായിരുന്നു

ബെംഗളൂരു: കർണാടകയിൽ അച്ഛൻ മകളെ തല്ലിക്കൊന്നു. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാത്തതിൽ പ്രകോപിതനായതിനെത്തുടർന്നാണ് ബീദറിൽ 18 വയസുകാരിയായ മോണിക്ക മോത്തിരാമ ജാദവിനെ അച്ഛൻ മോത്തിരാമ തല്ലിക്കൊന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് മകളെ തല്ലി അവശയാക്കുകയായിരുന്നു. തുടർന്ന് രക്ത സ്രാവമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മോത്തിരാമയെ പൊലീസ് അറസ്റ്റ് ചെയ്തു.

Content Highlights: Father beats daughter to death in Karnataka

To advertise here,contact us