ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് 15 പേര്‍ക്ക് പരിക്ക്

ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്

ഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരിക്കിലുംപെട്ട് 15 പേര്‍ക്ക് പരിക്കേറ്റു. പതിനാല്, പതിനഞ്ച് പ്ലാറ്റ്‌ഫോമിലാണ് അപകടം സംഭവിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.

Also Read:

National
മോദിക്കെതിരെ മുഖചിത്രം; പിന്നാലെ ബിജെപിയുടെ പരാതി; തമിഴ് വാരിക വികടന്റെ സൈറ്റ് ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ

കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടതെന്നാണ് വിവരം. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര്‍ അബോധാവസ്ഥയിലായി.

നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചിലരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. സ്റ്റേഷനിലെ കനത്ത തിരക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Content Highlights- 15 injured in stampede at New Delhi railway station, 4 fire ten

To advertise here,contact us