'ഒന്നിച്ച് മരിക്കാം'; പന്തിന്റെ ജീവന്‍ രക്ഷിച്ച രജത് വിഷം കഴിക്കുന്നതിന് മുന്‍പ് പകര്‍ത്തിയ വീഡിയോ പുറത്ത്

വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട മനു കശ്യപ് മരിച്ചിരുന്നു

ലഖ്‌നൗ: വാഹനാപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ ജീവന്‍ രക്ഷിച്ച രജത് കുമാര്‍ ആത്മഹത്യാശ്രമത്തിന് മുന്‍പ് പകര്‍ത്തിയ വീഡിയോ പുറത്ത്. കാമുകി മനു കശ്യപിനൊപ്പം രജത് കുമാര്‍ വിഷം കഴിക്കുന്നതിന് മുമ്പെടുത്ത വീഡിയോയാണ് പുറത്തുന്നത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട മനു കശ്യപ് മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ രജത് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

Also Read:

Kerala
'ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിൽ; നല്ലത് ചെയ്താൽ നല്ലതെന്ന് പറയും'; പറഞ്ഞതിൽ ഉറച്ച് തരൂർ

'ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ലെങ്കില്‍ ഒരുമിച്ച് മരിക്കാം' എന്നാണ് രജത് വീഡിയോയില്‍ പറയുന്നത്. ഫെബ്രുവരി ഒമ്പതിന് മുസാഫര്‍നഗര്‍ ബുഛാബസ്തിയിലായിരുന്നു സംഭവം. ഇവരുടെ കുടുംബങ്ങള്‍ പ്രണയബന്ധത്തെ എതിര്‍ത്തതിനാലാണ് കമിതാക്കളായ ഇരുവരും വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. കരിമ്പുപാടത്തുവെച്ചാണ് ഇരുവരും വിഷം കഴിച്ചത്.

വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാലാണ് ഇരുവരുടെയും കുടുംബങ്ങള്‍ പ്രണയത്തെ എതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും കുടുംബങ്ങള്‍ മറ്റുവിവാഹവും നിശ്ചയിച്ചിരുന്നു. ഇതാണ് ആത്മഹത്യശ്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അതിനിടെ മനു കശ്യപിനെ രജത് കുമാര്‍ തട്ടിക്കൊണ്ടുപോയി വിഷം നല്‍കിയതാണെന്ന ആരോപണവുമായി യുവതിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി.

2022ല്‍ റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷകനായത് രജത് കുമാറായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുന്നതിനിടെയായിരുന്നു പന്ത് അപകടത്തില്‍പ്പെട്ടത്. പന്ത് സഞ്ചരിച്ച തന്റെ മെഴ്‌സിഡസ് കാര്‍ റൂര്‍ക്കിക്ക് സമീപം ഒരു ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. അടുത്തുള്ള ഒരു ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന രജത് കുമാറും മറ്റൊരു യുവാവായ നിതീഷ് കുമാറും അപകടം കണ്ട് സഹായത്തിനായി ഓടിയെത്തി. തീപിടിച്ച വാഹനത്തില്‍ നിന്ന് പന്തിനെ വലിച്ചിറക്കി അടിയന്തര വൈദ്യസഹായം ഒരുക്കി. അപകടത്തില്‍പെട്ടത് ക്രിക്കറ്റര്‍ പന്താണെന്ന് അറിയാതെയായിരുന്നു ഇവരുടെ രക്ഷാപ്രവര്‍ത്തനം. തന്റെ ജീവന്‍ രക്ഷിച്ചവര്‍ക്ക് സമ്മാനമായി പന്ത് രജതിന് സമ്മാനങ്ങള്‍ നല്‍കിയിരുന്നു.

Content Highlights- video of rajath kumar who captured before attempt to kill himself out

To advertise here,contact us