'സുന്ദരിയാണല്ലോ, കല്ല്യാണം കഴിച്ചതാണോ...'അപരിചിതരായ സ്ത്രീകള്‍ക്കയക്കുന്ന ഇത്തരം സന്ദേശം അശ്ലീലം:മുംബെെ കോടതി

മുൻ മുൻസിപ്പൽ കോർപ്പറേഷൻ അം​ഗത്തിൻ്റെ പരാതിയിലായിരുന്നു കോടതിയുടെ നിരീക്ഷണം

മുംബൈ: 'കാണാൻ സുന്ദരിയാണല്ലോ, കല്ല്യാണം കഴിച്ചതാണോ, എനിക്ക് ഇഷ്ടമാണ്'... തുടങ്ങിയ സന്ദേശങ്ങൾ അപരിചിതരായ സ്ത്രീകൾക്ക് രാത്രിയിൽ വാട്സാപ്പിൽ അയക്കുന്നത് അധിക്ഷേപിക്കുന്നതിന് തുല്ല്യമെന്ന് മുബൈ സെഷൻസ് കോടതി. അഡീഷണൽ സെഷൻസ് ജഡ്ജിയായ ഡി ​ജി ​ദോബ്ലെയുടേതാണ് നിരീക്ഷണം. മുൻസിപ്പൽ കോർപ്പറേഷൻ മുൻ അം​ഗത്തിൻ്റെ പരാതിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

പ്രതി പരാതികാരിയുടെ വാട്സാപ്പിലേക്ക് രാത്രി 11 നും 12. 30 നും ഇടയില്‍ മോശമായ സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ശല്യപ്പെടുത്തിയെന്നാണ് പരാതി. 'നീ സുന്ദരിയാണ്, മെലിഞ്ഞിരിക്കുന്നല്ലോ‌, വിവാഹിതയാണോ, എനിക്ക് 40 വയസ്സുണ്ട്, എനിക്ക് നിന്നെ ഇഷ്ടമാണ്' തുടങ്ങിയ സന്ദേശങ്ങളാണ് ഇയാൾ പരാതികാരിക്ക് അയച്ചത്.

Also Read:

Kerala
തൃപ്പൂണിത്തുറയിലെ ആന എഴുന്നള്ളിപ്പ്; കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു

വിവാഹിതയും അപരിചിതയുമായ സ്ത്രീയോട് ഇത്തരത്തിലുള്ള അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയക്കുന്നത് അനുവദിക്കാനാവില്ലായെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 2022 ൽ ഇതേ കേസിൽ കീഴ്കോടതി പ്രതിയെ കുറ്റകാരനായി കണ്ടെത്തുകയും മൂന്ന് മാസം തടവിന് വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രതി സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. രാഷ്ട്രീയ പകപ്പോക്കലിൻ്റെ ഭാ​ഗമായുള്ള പരാതിയാണെന്ന് പ്രതി ആരോപിച്ചിരുന്നെങ്കിലും മതിയായ തെളിവുകളില്ലാത്തതിനാൽ വാദം പൊളിഞ്ഞു.

content highlight-Court says it is obscene to tell women, 'You're beautiful, I like you, are you married?'

To advertise here,contact us