മുഗൾ രാജാക്കന്മാരുടെ പേരുകളുള്ള ബോർഡുകളിൽ കറുത്ത ചായം പുരട്ടി, ഛത്രപതി ശിവജിയുടെ ചിത്രം പതിപ്പിച്ച് യുവാക്കൾ

ഛത്രപതി ശിവജിയുടെ കഥ പറയുന്ന വിക്കി കൗശൽ നായകനായ ബോളിവുഡ് ചിത്രം ഛാവ കണ്ടതിനു പിന്നാലെയാണ് സംഭവം

ന്യൂഡൽഹി: മുഗൾ രാജാക്കന്മാരുടെ പേരുകളുള്ള റോഡിലെ സൈൻ ബോർഡുകളിൽ ഛത്രപതി ശിവജിയുടെ ചിത്രങ്ങൾ പതിപ്പിച്ച് ഒരു സംഘം യുവാക്കൾ. ഛത്രപതി ശിവജിയുടെ കഥ പറയുന്ന വിക്കി കൗശൽ നായകനായ ബോളിവുഡ് ചിത്രം ഛാവ കണ്ടതിനു പിന്നാലെയാണ് സംഭവം. സൈൻ ബോർഡുകളിൽ കറുത്ത ചായം പൂശുകയും ഛത്രപതി ശിവജിയ്ക്കും മകൻ സംബാജിയ്ക്കും ജയ് വിളിക്കുകയും ചെയ്യുന്നുണ്ടെന്ന് ദി എക്കോണമിക് ടൈംസ് റിപ്പോർ‌ട്ട് ചെയ്യുന്നു.

Also Read:

International
'21മില്യൺ ഡോളർ പോകുന്നത് സുഹൃത്തായ മോദിക്ക്'; തുടർച്ചയായി മൂന്നാം ദിനവും ഇന്ത്യയെ വിടാതെ പിടിച്ച് ട്രംപ്

ഡൽഹിയിലെ അക്ബർ റോഡിലെയും ഹൂമയൂൺ റോഡിലെയും സൈൻ ബോർഡുകളിലാണ് യുവാക്കൾ ചിത്രങ്ങൾ പതിപ്പിച്ചത്. ബോർഡുകളിൽ കറുത്ത പെയിന്റ് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്‌. ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Content Highlight: Delhi's Akbar Road, Humayun Road signboards blackened, posters of Shivaji pasted over them

To advertise here,contact us