'രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഗംഗാദേവിയോട് പ്രാർത്ഥിച്ചു'; കുംഭമേളയിൽ പങ്കെടുത്ത് ഗവർണർ രാജേന്ദ്ര അർലേക്കർ

ഇത്രയും നല്ല രീതിയിൽ മഹാകുംഭമേള സംഘടിപ്പിച്ചതിന് യോഗി സര്‍ക്കാരിന് നന്ദി പറഞ്ഞുവെന്നും അർലേക്കർ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്ത് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌ക്കാരവും സംരക്ഷിക്കാന്‍ മഹാകുംഭമേളയിലൂടെ സാധിച്ചുവെന്ന് അര്‍ലേക്കര്‍ പറഞ്ഞു. ഇത്രയും നല്ല രീതിയിൽ മഹാകുംഭമേള സംഘടിപ്പിച്ചതിന് യോഗി സര്‍ക്കാരിന് നന്ദി പറഞ്ഞുവെന്നും അർലേക്കർ വ്യക്തമാക്കി.

Also Read:

Kerala
തനിക്ക് ശേഷം ആരും വേണ്ടെന്ന് മർക്കട മുഷ്ടി ചുരട്ടിയ നേതാവിന് സമർപ്പിക്കുന്നു; ജി സുധാകരന് പരിഹാസം

രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വലിയ പ്രവാഹമാണ് കുംഭമേളയില്‍ കാണാനായതെന്ന് അര്‍ലേക്കര്‍ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കും ഒത്തൊരുമയ്ക്കും വേണ്ടി താന്‍ ഗംഗാ ദേവിയോട് പ്രാര്‍ത്ഥിച്ചുവെന്നും അര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു.

60 കോടി ആളുകളാണ് ഇതുവരെ കുംഭമേളയില്‍ പങ്കെടുത്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തേ പ്രയാഗ് രാജില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 45 ദിവസം നീണ്ട് നില്‍ക്കുന്ന മഹാകുംഭമേള ഫെബ്രുവരി 26 ന് അവസാനിക്കും.

Content Highlights- Kerala governor rajendra arlekar attend in prayag raj kumbh mela

To advertise here,contact us