ചുവരിനും ലിഫ്റ്റിനുമിടയിൽ ആറ് വയസുകാരൻ കുടുങ്ങി കിടന്നത് മൂന്ന് മണിക്കൂറോളം, ഒടുവിൽ രക്ഷാപ്രവർത്തനം വിജയം

സംഭവം അറിഞ്ഞയുടൻ അപ്പാർട്ടമെൻ്റ് അധികൃതർ അ​ഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശാന്തിന​ഗറിൽ അപ്പാർട്ട്മെൻ്റിലെ ചുവരിനും ലിഫ്റ്റിനുമിടയിൽ മൂന്ന് മണിക്കൂറോളം കുടുങ്ങി കിടന്ന കുട്ടിയെ രക്ഷപ്പെടുത്തി. പിതാവിൻ്റെ സഹോദരിയെ കാണാൻ പോയ ആറ് വയസ്സുകാരനാണ് മൂന്ന് മണിക്കൂറോളം ലിഫറ്റിനിടയിൽ കുടുങ്ങി കിടന്നത്. സംഭവം അറിഞ്ഞയുടൻ അപ്പാർട്ടമെൻ്റ് അധികൃതർ അ​ഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. പിന്നാലെ ദുരന്ത നിവാരണ സേനയും അ​ഗ്നിരക്ഷാ സേനയും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി.

Also Read:

National
'സുന്ദരിയാണല്ലോ, കല്ല്യാണം കഴിച്ചതാണോ...'അപരിചിതരായ സ്ത്രീകള്‍ക്കയക്കുന്ന ഇത്തരം സന്ദേശം അശ്ലീലം:മുംബെെ കോടതി

മൂന്ന് മണിക്കൂറോളം കുടുങ്ങി കിടന്ന കുട്ടിയെ ലിഫ്റ്റിൻ്റെ വാതിൽ പൊളിച്ചാണ് പുറത്തെടുത്തത്. അപ്പാർട്ട്മെൻ്റിൻ്റെ ഏറ്റവും അടിയിലത്തെ നിലക്കും ഒന്നാം നിലക്കും ഇടയിലായാണ് കുട്ടി കുടുങ്ങി കിടന്നത്. കുട്ടിക്ക് ചെറിയ പരിക്കുകളുണ്ട്. ലിഫ്റ്റിൻ്റെയും ചുവരിൻ്റെയും ഇടയിൽ വയർ കുടുങ്ങിയതിനാൽ ശരീരത്തിനുള്ളിൽ രക്തസ്രാവമുണ്ടാകുമോ എന്ന് സംശയമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

Content highlight- Six-year-old boy trapped between wall and elevator for three hours, rescue operation finally successful

To advertise here,contact us