'ഇത് തന്റെ വീടാണോ ?'; ടിക്കറ്റില്ലാതെ എ സി കംപാർട്ട്മെൻ്റിൽ യാത്ര ചെയ്ത പൊലീസുകാരനെ ശകാരിച്ച് ടിടിഇ

ജനറൽ ടിക്കറ്റ് പോലും കൈവശമില്ലാതെ യാത്ര ചെയ്ത പൊലീസുകാരനെ ശകാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്

ന്യൂഡൽഹി: ടിക്കറ്റില്ലാതെ എസി കംപാ‌ർട്ടമെൻ്റിൽ യാത്ര ചെയ്ത പൊലീസുകാരനെ ശകാരിച്ച് ടിടിഇ. ജനറൽ ടിക്കറ്റ് പോലും കൈവശമില്ലാതെ യാത്ര ചെയ്ത പൊലീസുകാരനെ ശകാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

യൂണിഫോമുണ്ടെന്ന് കരുതി സൗജന്യമായി യാത്ര ചെയ്യാമെന്നാണോ കരുതുന്നത് എന്ന് ടിടിഇ വീഡിയോയിൽ ചോദിക്കുന്നതായി കാണാം. 'ജനറൽ ടിക്കറ്റ് പോലുമില്ലാതെയാണ് നിങ്ങൾ എസി കോച്ചിൽ യാത്ര ചെയ്യുന്നത്. ഇത് നിങ്ങളുടെ വീടാണെന്ന് കരുതിയോ ? വേ​ഗം ഇവിടെ നിന്ന് എണീക്കൂ. സ്ലീപ്പറിൽ പോലും നിങ്ങൾ ഇരിക്കാൻ പാടില്ല. ജനറൽ കംപാർട്ടമെൻ്റിൽ പോയിരിക്കൂ.' ടിടിഇ വീഡിയോയിൽ പറയുന്നു.

Also Read:

Kerala
ഭക്ഷണം വൈകിയതിന് ജീവനക്കാരെ അസഭ്യം പറഞ്ഞു, ഹോട്ടലിൽ ആക്രമണം നടത്തി; പൾസർ സുനി കസ്റ്റഡിയിൽ

Kalesh b/w a TTE and Police (TTE confronts a cop for travelling without ticket in the AC coach) pic.twitter.com/LL0BDYh3Ah

സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ വീഡിയോയിൽ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീ‍ഡിയോയക്ക് താഴെ പലരും തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ട്രെയിനിൽ ടിക്കറ്റിലാതെ യാത്ര ചെയ്യുന്നത് 250 രൂപ മുതൽ പിഴ ചുമത്താനാകുന്ന കുറ്റമാണ്.

content highlights- TTE scolds policeman for travelling in AC compartment without ticket

To advertise here,contact us