അമിത വണ്ണത്തിനെതിരായ പ്രചാരണ പരിപാടി; മോഹൻലാൽ, ആനന്ദ് മഹീന്ദ്ര അടക്കമുള്ളവരെ നാമനിർദേശം ചെയ്ത പ്രധാനമന്ത്രി

മോഹൻലാൽ ഉൾപ്പടെ പത്ത് പ്രധാന വ്യക്തിത്വങ്ങളെയാണ് ഇതിനായി പ്രധാനമന്ത്രി നാമ നിർദ്ദേശം ചെയ്തിരിക്കുന്നത്

ന്യൂഡൽഹി: അമിത വണ്ണത്തിനെതിരായ പ്രചാരണത്തിന് മോഹൻലാലിനെയും ആനന്ദ് മഹീന്ദ്രയെയും അടക്കമുള്ള പ്രമുഖരെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോ​ഗ്യമുള്ള രാജ്യത്തിന് അമിതവണ്ണം വെല്ലുവിളിയാണെന്ന പ്രധാനമന്ത്രി നേരത്തെ മൻകിബാത്തിൽ നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിതവണ്ണത്തിന് എതിരായ പ്രചാരണത്തിനായി രാജ്യത്തെ സെലിബ്രിറ്റികളായ പ്രമുഖരെ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. രാജ്യത്ത് അമിത വണ്ണമുള്ളവരുടെ എണ്ണം കൂടുന്നുവെന്നും ഈ അവസ്ഥയെ എതിർക്കാനായി ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Also Read:

Entertainment News
ശ്രീനിവാസനെ ചേർത്ത് പിടിച്ച് മോഹൻലാൽ; 'ചില്ലിട്ടുവയ്ക്കേണ്ട മില്യൺ ഡോളർ പിക്', പങ്കുവെച്ച് സംഗീത് പ്രതാപ്

മോഹൻ ലാൽ ഉൾപ്പടെ പത്ത് പ്രധാന വ്യക്തിത്വങ്ങളെയാണ് അമിതവണ്ണത്തിന് എതിരായ പ്രചാരണത്തിനായി പ്രധാനമന്ത്രി നാമ നിർദ്ദേശം ചെയ്തിരിക്കുന്നത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര, ഗായിക ശ്രയ ഘോഷാൽ, സുധാ മൂർത്തി, അഭിനേതാവ് ആർ മാധവൻ എന്നിവരുൾപ്പടെ പത്ത് പേരാണ് ഈ പട്ടികയിൽ ഇടംനേടിയിരിക്കുന്നത്.

content highlights - Prime Minister nominates Mohanlal for campaign against obesity

To advertise here,contact us