അഞ്ചുവയസ്സുകാരിയോട് കൊടുംക്രൂരത; ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ശരീരം കീറിമുറിച്ചതായി റിപ്പോര്‍ട്ട്

പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തത്

ഭോപ്പാല്‍: മധ്യപ്രദേശില്‍ അഞ്ചുവയസ്സുകാരിയോട് കൊടും ക്രൂരത. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ശരീരം കീറിമുറിച്ചു. തല ഭിത്തിയില്‍ ഇടിച്ചും മുറിവേല്‍പ്പിച്ചു. മധ്യപ്രദേശിലെ ഗോളിയോറിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്.

ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേമാക്കി. സ്വകാര്യ ഭാഗത്തെ മുറിവിന് 28 സ്റ്റിച്ചുകള്‍ ഇടേണ്ടിവന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബാലികയെ ആക്രമിച്ചതെന്ന് കരുതുന്ന അയല്‍വാസിയായ 17കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തത്.

Also Read:

National
'അസമിലെ ജനങ്ങളായിരിക്കും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖം'; ഗൗരവ് ഗൊഗോയ്

ഫെബ്രുവരി 22നായിരുന്നു സംഭവം നടന്നത്. ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇപ്പോഴാണ് സംഭവം പുറത്തുവരുന്നത്.

Content Highlights: attack against five year old Girl in Madhya Pradesh

To advertise here,contact us