ഗോവയിൽ വിനോദ സഞ്ചാരികൾ കുറയുന്നു; കാരണം ഇഡ്ഡലിയും സാമ്പാറുമെന്ന് ബിജെപി എംഎൽഎ

റഷ്യ ഉക്രൈൻ യുദ്ധവും സഞ്ചാരികൾ കുറയാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേ‌‍ർത്തു

പനാജി: ​ഗോവയിൽ വിനോദ സഞ്ചാരികൾ കുറയാൻ കാരണം ഇഡ്ഡലിയും സാമ്പാറുമെന്ന വിചിത്ര വാദവുമായി ബിജെപി എംഎൽഎ മൈക്കൽ ലോബൊ. ​ഗോവൻ കടൽ തീരത്തുള്ള ഷാക്കുകളിൽ നിന്ന് സഞ്ചാരികൾക്ക് ഇഡ്ഡലിയും സാമ്പാറും വിൽക്കുന്നത് മൂലം വിദേശികളായ വിനോദ സഞ്ചാരികളിൽ കുറവുണ്ടാകുന്നുവെന്നായിരുന്നു എംഎൽഎയുടെ പ്രതികരണം.

കലാൻ​ഗുട്ടിൽ നടന്ന പത്രസമ്മേളനത്തിലായിരുന്നു എംഎൽഎയുടെ പ്രതികരണം. സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടായതിൽ ​ഗവൺമെൻ്റിനെ മാത്രം കുറ്റം പറയാനാകില്ലെന്നും എല്ലാവ‌ർക്കും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെം​ഗളൂരുവിൽ നിന്ന് ചിലർ ഇവിടെ വന്ന് വടാ പാവ് വിൽക്കുന്നു. ചില്ലർ ഇഡ്ഡലിയും സാമ്പാറും വിൽക്കുന്നു. ഇത് കൊണ്ടാണ് കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ അന്താരാഷട്ര വിനോദ സഞ്ചാരികളുടെ എണ്ണം കുറയുന്നത്.

Also Read:

International
ഹമാസിൻ്റെ ശേഷിയെ തെറ്റിദ്ധരിച്ചു; 2023 ലെ മിന്നലാക്രമണത്തില്‍ തോൽവി സമ്മതിച്ച് ഇസ്രയേലിയൻ സൈന്യം

യുവ അന്താരാഷട്ര വിനോദ സ‍ഞ്ചാരികൾ കുറയുന്നത് എന്ത്കൊണ്ടാണെന്ന് ടൂറിസം വകുപ്പും ഓഹരി ഉടമകളും ചേർന്ന് കണ്ടെത്തണമെന്നും മൈക്കൽ ലോബൊ പറയുന്നു. റഷ്യ ഉക്രൈൻ യുദ്ധവും സഞ്ചാരികൾ കുറയാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേ‌‍ർത്തു.

Content Highlights- tourists are decreasing in Goa because of idli and sambar said bjp mla

To advertise here,contact us