ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചില്‍; മരണം എട്ടായി; അവസാന തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി

അപകടത്തില്‍ ഉള്‍പ്പെട്ടെന്ന് കരുതിയിരുന്ന ഒരു തൊഴിലാളിയെ അയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരണം എട്ടായി. അവസാന തൊഴിലാളിയുടേയും മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞാണ് അപകടമുണ്ടായത്. 57 തൊഴിലാളികളായിരുന്നു അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു അപകടം നടന്നത്. അപകടം നടന്ന ദിവസം തന്നെ 33 പേരെയും ഇന്നലെ 17 പേരെയും രക്ഷപ്പെടുത്തിയിരുന്നു.

കരസേന, വ്യോമസേന, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Also Read:

National
രാജ്യത്ത് ഒരോ 42 മിനിറ്റിലും ജീവനൊടുക്കുന്നത് ഒരു വിദ്യാർത്ഥി; കേരളത്തിൽ കഴിഞ്ഞ വർഷം മരണംവരിച്ചത് 391 കുട്ടികൾ

അതേസമയം അപകടത്തില്‍ ഉള്‍പ്പെട്ടെന്ന് കരുതിയിരുന്ന ഒരു തൊഴിലാളിയെ അയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇയാള്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. കനത്ത മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തിയിരുന്നു.

Content Highlights: Uttarakhand Avalanche death rate rise to 8

To advertise here,contact us