16മാസം പ്രായത്തില്‍ അവയവദാനം; രണ്ട് പേര്‍ക്ക് പുതുജീവനേകി ജന്മേഷ് മടങ്ങി

ശ്വാസകോശ സംബന്ധമായ രോ​ഗത്തെ തുടർന്ന് ഫെബ്രുവരി 12നായിരുന്നു ജന്മേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ഭുവനേശ്വർ: ഒഡീഷയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പതിനാറ് മാസം മാത്രം പ്രായമുള്ള കുഞ്ഞ്. രണ്ട് പേർക്ക് പുതുജീവൻ നൽകിയാണ് ജന്മേഷ് ലെങ്ക എന്ന കുഞ്ഞിന്റെ മടക്കം.

ശ്വാസകോശ സംബന്ധമായ രോ​ഗത്തെ തുടർന്ന് ഫെബ്രുവരി 12നായിരുന്നു ജന്മേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിപിആർ നൽകിയും തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കിയും കുഞ്ഞു ജന്മേഷിനെ രക്ഷിക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു. രണ്ടാഴ്ചത്തെ ശ്രമങ്ങൾ വിഫലമാക്കി ഇക്കഴിഞ്ഞ ശനിയാഴ്ച ജന്മേഷ് ഈ ലോകത്തോട് വിടപറഞ്ഞു.

Also Read:

National
'യോ​ഗിക്കോ മോദിക്കോ പെൺമക്കൾ ഇല്ലാത്തത് കൊണ്ട് അവർക്ക് ഈ വേദന മനസിലാകില്ല'; ഷഹ്സാദി ഖാന്റെ പിതാവ്

അവയവ ദാനത്തിന്റെ സാധ്യതകൾ ആശുപത്രി അധികൃതർ മാതാപിതാക്കളെ പറഞ്ഞുമനസിലാക്കി. കുഞ്ഞ് മരിച്ചതിന്റെ അതീവ വേദനയിലും ജന്മേഷിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറാകുകയായിരുന്നു. ന്യൂഡല്‍ഹിയിലെ ഐഎല്‍ബിഎസില്‍ ചികിത്സയിലുണ്ടായിരുന്ന കുട്ടികള്‍ക്ക് ജന്മേഷിന്റെ കരള്‍ ദാനം ചെയ്തു. വൃക്കകള്‍ ഭവനേശ്വര്‍ എയിംസില്‍ ചികിത്സയിലുള്ള മറ്റൊരു കുട്ടിക്കും ദാനം ചെയ്തു.

Content Highlight: 16 month old Janmesh Lenka saved life of two in Odisha

To advertise here,contact us