മഹാരാഷ്ട്ര ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു

സര്‍പഞ്ച് സന്തോഷ് ദേശ്മുഖ് കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണ് രാജി

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍പഞ്ച് സന്തോഷ് ദേശ്മുഖ് കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു. എൻസിപി അജിത് പവാർ വിഭാഗം നേതാവാണ് ധനഞ്ജയ് മുണ്ടെ . ബീഡിലെ ഗ്രാമത്തലവൻ സന്തോഷ് ദേശമുഖിൻ്റെ കൊലപാതകത്തിൽ മുണ്ടെയുടെ അടുത്ത അനുയായി അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നു.

രാജിവെക്കില്ല എന്നും കാര്യങ്ങൾ വ്യക്തമാക്കാൻ സമയം വേണമെന്നും ധനഞ്ജയ് മുണ്ടെ അജിത് പവാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാത്രി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രി അജിത് പവാറുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.

മുണ്ടെയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്‌ അറിയിച്ചു.

Also Read:

National
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസ്; എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് അറസ്റ്റിൽ

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9 ന് ബീഡ് ജില്ലയിലെ ഒരു ഊര്‍ജ്ജ കമ്പനി കൊള്ളയടിക്കാനുള്ള ശ്രമം തടഞ്ഞു എന്നാരോപിച്ച്, ബീഡിലെ മസാജോഗ് ഗ്രാമത്തിലെ സന്തോഷ് ദേശ്മുഖിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ ഇതുവരെ ഏഴു പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ഒരാള്‍ ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

content highlights : Maharashtra Food Minister Dhananjay Munde resigns

To advertise here,contact us