സ്വർണക്കടത്ത്; നടി രന്യ റാവുവിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 2.5 കോടി രൂപയും 2.06 കോടിയുടെ സ്വർണവും

കഴിഞ്ഞ ദിവസം സ്വർണക്കടത്തുകേസിൽ നടി അറസ്റ്റിലായിരുന്നു

ബെംഗളൂരു: കന്നഡ നടി രന്യ റാവുവിന്റെ വീട്ടിൽ നിന്ന് അനധികൃത പണവും സ്വർണവും കണ്ടെടുത്തു. 2.5 കോടി രൂപയും 2.06 കോടിയുടെ സ്വർണവുമാണ് റവന്യു ഇന്റലിജൻസ് കണ്ടെടുത്തത്. ബെംഗളൂരുവിലെ ലവല്ലേ റോഡിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം സ്വർണക്കടത്തുകേസിൽ നടി അറസ്റ്റിലായിരുന്നു. ദുബായിൽ നിന്ന് 14.8 കിലോഗ്രാം സ്വർണം കടത്തി

ദുബായിയിൽ നിന്നും ബെം​ഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിക്കവെയാണ് അറസ്റ്റിലായത്. ബെം​ഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഡിആർഐ സംഘം നടിയെ അറസ്റ്റ് ചെയ്തത്. ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചും സ്വർണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ ​ഗ്രാം സ്വർണമാണ് ഇവരിൽ നിന്നും റവന്യൂ ഇന്റലിജൻസ് കണ്ടെടുത്തത്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദർശനം നടത്തിയതോടെ ഡി ആർ ഐയുടെ നിരീക്ഷണത്തിലാവുകയായിരുന്നു. ദുബായിൽ നിന്നും തിങ്കളാഴ്ച രാത്രി ബെംഗളൂരുവിൽ പറന്നിറങ്ങിയപ്പോളാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കർണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന്‌ പറഞ്ഞ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ രന്യ റാവു ശ്രമിച്ചെങ്കിലും റവന്യു ഇന്റലിജൻസ് സംഘം പിടിവിട്ടില്ല. നടിയെ റവന്യു ഇന്റലിജൻസ് കസ്റ്റഡിയിൽ വാങ്ങും.

Also Read:

National
മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

Content Highlights: Jailed Kannada actress Ranya Rao’s flat raided

To advertise here,contact us