റായ്ബറേലി: ഭിന്നശേഷിക്കാരനായ ഭർത്താവിനെ ചുമലിലേറ്റി ആശുപത്രിയിലേക്ക് പോകുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ആംബുലൻസോ വീൽ ചെയറോ ലഭിക്കാത്തതിനെ തുടർന്നാണ് പൊരിവെയിലിൽ യുവതിക്ക് ഭർത്താവിനെ ചുമലിലേറ്റേണ്ടി വന്നത്.
ഭിന്നശേഷി സർട്ടിഫിക്കറ്റ് വാങ്ങുന്നതിനാണ് റായ്ബറേലി ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറുടെ ഓഫീസിലേക്ക് ഇവർ വന്നത്. ഒരാളും ഇവരെ സഹായിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്നതും വീഡിയോയിൽ വ്യക്തമാണ്.
വീഡിയോ വൈറലായതോടെ പലതരത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്റെ അപചയമാണിതെന്നാണ് പലരുടെയും അഭിപ്രായം. ജില്ലാ ആശുപത്രിയിൽ ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ ആവശ്യമായ വീൽചെയർ സൗകര്യങ്ങളോ സ്ട്രെച്ചറുകളോ ഇല്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.
മതിയായ ആരോഗ്യ സംവിധാനം ഒരുക്കാത്ത യുപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വിഷയം പരിശോധിച്ച് അന്വേഷണം ആരംഭിക്കണമെന്നും പലരും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
#RaebareliCMO ऑफिस में पति को पीठ पर लेकर पहुंची पत्नी पैसा ना होने की कमी से पीठ पर लादने पर मजबूर हुई पत्नीपीठ पर ले जाते समय नहीं पसीजा स्वास्थ्य विभाग के कर्मचारियों का दिल शहर के जिला अस्पताल के सीएमओ ऑफिस के सामने का बताया जा रहा वायरल वीडियो@dmraebareli @nhm_up… pic.twitter.com/CDeFFnmJRH
Content Highlights: Woman Walks Into Raebareli Hospital Carrying Differently-Abled Husband On Her Shoulders