മണിപ്പൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു; 13 പേർക്ക് പരിക്ക്

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്

ഇംഫാല്‍: മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തില്‍ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ മരിച്ചു. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. രണ്ടുപേർ സംഭവ സ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്ക് പോകുംവഴിയുമാണ് മരിച്ചത്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ സേനാപതിയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

Content Highlights: Three BSF jawans die in accident in Manipur

To advertise here,contact us