അമ്പോ, ഒരു നായക്ക് 50 കോടിയോ ? ലോകത്തിലെ ആദ്യത്തെ ചെന്നായയുടെയും നായയുടെയും സങ്കരയിനത്തെ സ്വന്തമാക്കി 51 കാരൻ

നായകുട്ടിയുടെ നിലവിലെ ഭാരം 75 കിലോ​ഗ്രാം തൂക്കവും 30 ഇഞ്ച് ഉയരവുമാണ്.

ബെംഗ്ലൂരു: നായയുടെയും ചെന്നായയുടെയും സങ്കര ഇനമായ ലോകത്തിലെ ആദ്യത്തെ നായയെ സ്വന്തമാക്കി 51 കാരൻ. ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേ‌‍ർന്നുള്ള അപൂർവയിനമായ ഒകാമി എന്ന നായക്കായി ബെം​ഗളൂരു സ്വദേശിയായ 51 കാരൻ ചെലവഴിച്ചത് 50 കോടി രൂപയാണ്. എട്ട് മാസം മാത്രം പ്രായമുള്ള നായകുട്ടിയുടെ നിലവിലെ ഭാരം 75 കിലോ​ഗ്രാം തൂക്കവും 30 ഇഞ്ച് ഉയരവുമാണ്.

ബെം​ഗ്ലൂരുവിലെ പ്രശസ്ത ഡോ​ഗ് ബ്രീഡറായ സതീഷാണ് ഒകാമിയെ സ്വന്തമാക്കിയത്. കൊക്കേഷ്യൻ ഷെപ്പേ‌ർ‍ഡുകളെന്ന നായ ഇനത്തെ സാധാരണയായി ജോർജിയ, അർമേനിയ, അസർബൈജാൻ, ഡാ​ഗെസ്താൻ എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്. ഈ നായകളുടെയും ചെന്നായയുടെയും സങ്കര ഇനമാണ് ഇപ്പോൾ സതീഷ് കൈവശം വെച്ചിരിക്കുന്ന ഒകാമി. കഴിഞ്ഞ വർഷമാണ് ബ്രോക്കർ വഴി ഇയാൾ ഒകാമിയെ വാങ്ങുന്നത്. 28 കോടിക്കാണ് ഒകാമിയെ വാങ്ങിയതെങ്കിലും ടാക്സും മറ്റു കമ്മീഷനും എല്ലാം ചേ‌ർത്ത് 50 കോടിയാണ് മൊത്തം ചെലവായത്. എന്നിരുന്നാലും 30 മിനിറ്റ് ഒകാമിയെ പ്രദർശിപ്പിക്കുന്നതിന് 2.45 ലക്ഷം രൂപ വരുമാനമാണ് ലഭിക്കുന്നത്. ഇത് അഞ്ച് മണിക്കൂറി‌ലധികമായാൽ 10 ലക്ഷത്തിന് മുകളിൽ പണം ലഭിക്കും.

കഴിക്കാൻ മൂന്ന് കിലോ കോഴിയിറച്ചിയും പാർപ്പിക്കാൻ ഏഴ് ഏക്കർ വരുന്ന ഒരു ഫാമുമാണ് ഒകാമിക്കുള്ളത്. കാഴ്ചയിൽ ചെന്നായ്ക്ക് സമാനമായ ഇവൻ മികച്ച കാവൽ നായ കൂടിയാണ്.

Content Highlights- 50 crores for a dog? 51-year-old man owns the world's first wolf-dog hybrid

To advertise here,contact us