ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞയാളെ ആൾക്കൂട്ടം പിടികൂടി കെട്ടിയിട്ടു;മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

യുവാവിനെതിരെ കേസെടുത്തു

ബെല്‍ഗാവി: ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞ യുവാവിനെ ആള്‍ക്കൂട്ടം പിടികൂടി പോസ്റ്റില്‍ കെട്ടിയിട്ടു. ബെംഗളൂരു പന്‍ഗുള്‍ ഗല്ലിയിലെ അശ്വത്ഥാമ ക്ഷേത്രത്തിന് നേരെയാണ് 19 കാരനായ യുവാവ് കല്ലെറിഞ്ഞത്. തുടർന്ന് ഉജ്ജ്വല്‍ നഗര്‍ സ്വദേശിയായ യാസിറിനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിടുകയും പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മാര്‍ക്കറ്റ് പൊലീസ് സംഭവം അന്വേഷിച്ച് വരികയാണ്. പ്രതി മാനസികവെല്ലുവിളി നേരിടുന്നതിന് കുറച്ചുകാലമായി ചികിത്സ തേടികൊണ്ടിരിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

Content Highlights: One held for pelting stones at temple in Karnataka

To advertise here,contact us