ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു; 19-കാരന്റെ ജനനേന്ദ്രിയത്തിന് ​ഗുരുതരപരിക്ക്

ഫോൺ പുതിയതാണെന്നും രാത്രി മുഴുവൻ ചാർജ് ചെയ്തിരുന്നതായും സഹോദരൻ പറഞ്ഞു

ഭോപ്പാൽ: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പത്തൊൻപതുകാരന് ​ഗുരുതര പരിക്ക്.മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരിലാണ് അപകടം ഉണ്ടായത്. നൈൻവാഡ സ്വദേശി അരവിന്ദിന്റെ (19) ഫോണാണ് പൊട്ടിത്തെറിച്ചത്. പച്ചക്കറി വാങ്ങി മടങ്ങുന്നതിനിടെ ടോൾ ബൂത്തിന് സമീപം വെച്ചാണ് സ്ഫോടനമുണ്ടായത്.

പൊട്ടിത്തെറിയിൽ യുവാവിന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. റോഡിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വീണ യുവാവിന്റെ അരക്കെട്ടിനും പരിക്ക് പറ്റിയിട്ടുണ്ട്. ഫോൺ പുതിയതാണെന്നും രാത്രി മുഴുവൻ ചാർജ് ചെയ്തിരുന്നതായും സഹോദരൻ പറഞ്ഞു. നിലവിൽ യുവാവിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ട്.

content highlights : Phone explodes while riding bike; 19-year-old suffers serious injuries to genitals

To advertise here,contact us