നടൻ സുശാന്ത് സിം​ഗ് ജീവനൊടുക്കിയത് വിഷാദരോ​ഗം കാരണം; കേസ് അവസാനിപ്പിച്ച് സിബിഐ

ആത്മഹത്യ പ്രേരണയ്ക്ക് തെളിവില്ലെന്ന നിഗമനത്തിലാണ് സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചത്

ഡൽഹി: നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണത്തിൽ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ച് സിബിഐ. ആത്മഹത്യ പ്രേരണയ്ക്ക് തെളിവില്ലെന്ന നിഗമനത്തിലാണ് സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചത്. കേസ് റിപ്പോർട്ട് സിബിഐ മുംബൈ കോടതിയിൽ സമർപ്പിച്ചു.

2020 ജൂൺ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക റിപ്പോർട്ട് മുംബൈ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. സുഷാന്തിന്റെ വസതിയിൽ ആരെങ്കിലും അതിക്രമിച്ച് കയറിയതിനുള്ള തെളിവുകൾ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിഷാദ രോ​ഗം മൂലമാണ് സുശാന്ത് ജീവനൊടുക്കിയതെന്നായിരുന്നു പ്രാഥമികനി​ഗമനം.

മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നില്ല. എന്നാൽ മ​ക​ൻ​ കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്നും, 15 കോ​ടി രൂ​പ കാ​മു​കി​യും ന​ടി​യു​മാ​യ റി​യ ച​ക്ര​വ​ർ​ത്തി ത​ട്ടി​യെ​‌ടുത്തെന്നും ​ആരോപിച്ച് പ​രാ​തി​യു​മാ​യി സു​ശാ​ന്തിന്‍റെ പി​താ​വ്​ ബി​ഹാ​ർ പൊ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ്​ കേ​സ്​ സിബിഐ​ക്ക്​ കൈ​മാ​റി​യ​ത്.ഫൊ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​ർ സു​ശാ​ന്തിന്‍റെ ഫ്ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യാ​സ്​​പ​ദ​മാ​യി ഒ​ന്നും ക​ണ്ടെത്താനായി​ല്ല. സു​ശാ​ന്തിന്‍റേ​ത്​ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടാ​ണ്​​ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്ധ​ർ സിബിഐക്ക്​ കൈമാറിയത്.

content highlights : CBI Files Closure Report In Sushant Singh Rajput Death Case

To advertise here,contact us